താൾ:Janmi Malayalam Mahazine 1.2.pdf/16

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
-44-


വാക്കുകളുടെ ഉത്ഭവസ്ഥാനം ഒന്നാണെന്നൂഹിച്ചും 'നീവർ' എന്ന വർഗ്ഗക്കാരുടെ ഇടയിൽനിന്നു പോന്നവരാന് നായന്മാരെന്നു നാലാമത് ഒരു പക്ഷക്കാരും പറയുന്നുണ്ട്. ഇങ്ങിനെ പലരും പലവിധം അവരവരുടെ സരസ്വതീപ്രസാദം പോലെ ഓരോവിധം അഭിപ്രായപ്പെടുന്നു. നായന്മാർക്ക് പുറമേ അനേകദ്രാവിഡവംശക്കാരും മറ്റും മലയാളത്തിൽ വന്നു ചേർന്ന് ഒരു ജനമായ്തീർന്നവരുടെ സന്താനമാകുന്നു നായന്മാർ" എന്ന് "നായർ" പത്രഗ്രന്ഥം ഒന്നാം ലക്കത്തിൽ പത്രാധിപർ മിസ്റ്റർ കാ. കണ്ണൻനായർ സയുക്തികം പ്രതിപാദിച്ചിരിക്കുന്നു. വാദത്തിലിരിക്കുന്ന പ്രസ്തുതസംഗതിയെ പറ്റി പര്യാലോചിക്കുന്നത് ഏതായാലും പ്രകൃതത്തിലേക്ക് അത്ര വളരെ ആവശ്യമുള്ളതായിരിക്കുന്നില്ല.

അസീര്യാരാജ്യത്തുണ്ടായിരുന്ന ബാബിലോൺ പട്ടണത്തിൽനിന്നു ഇയ്യടെ കിട്ടിയ ചില ലക്ഷ്യങ്ങൾകൊണ്ടും, സാലമൻ എന്നാ ജൂതരാജാവിന്റെ കാലത്ത് നടന്നിരുന്ന കപ്പൽക്കച്ചവടത്തെപ്പറ്റിയും മറ്റും ബൈബിളിൽ കാണുന്ന ചില സംഗതികളിൽനിന്നു സുറിയ മുതലായ പ്രാചീനരാജ്യങ്ങളും കേരളവുമായി കച്ചവടം നടന്നിരിക്കേണമെന്നും മറ്റും ഊഹിക്കാവുന്നതുകൊണ്ടും, ക്രിസ്താബ്ദത്തിന്നു 1500 കൊല്ലം മുമ്പു നടന്നിട്ടുള്ളതായിരിക്കണമെന്നൂഹിക്കപ്പെടുന്ന ഭാരതയുദ്ധകാലത്തിൽ കേരളം ഒരു രാജ്യമെന്ന് എണ്ണത്തക്കവിധത്തിലുള്ള ഒരു പരിഷ്കൃതാവസ്ഥയിലെത്തീട്ടൂണ്ടെന്നു മഹാഭാരതത്തിൽനിന്നറിയുന്നതുകൊണ്ടും, ക്രിസ്താബ്ദത്തിനു 300-ൽ ചില്വാനം കൊല്ലങ്ങൾക്ക് മുമ്പ് ആക്രമിച്ച അലക്സാണ്ടർ എന്നാ മഹാന്റെ പ്രതിനിധിയായിവന്ന മെഗസ്തനീസ്സ് എന്ന ആൾ എഴുതീട്ടുള്ള ഗ്രന്ഥത്തിൽ നിന്നും, ക്രിസ്താബ്ദം ഒന്നാംനൂറ്റാണ്ടിൽ എഴുതീട്ടുള്ള "പെരിപ്ലസ്സ്", "പ്ലിനി" എന്നീ ഗ്രന്ഥങ്ങളിൽ നിന്നും, രണ്ടാം നൂറ്റാണ്ടിൽ ടോളമി എഴുതീട്ടുള്ളതിൽനിന്നും ഇങ്ങിക്കൊപ്ലസ്മീസ്സ്

"https://ml.wikisource.org/w/index.php?title=താൾ:Janmi_Malayalam_Mahazine_1.2.pdf/16&oldid=161431" എന്ന താളിൽനിന്ന് ശേഖരിച്ചത്