താൾ:Janakee parinayom 1888.pdf/138

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൩൨ ജാനകീപരിണയം ആറാമങ്കം

മല്ലാക്ഷിസീതയെഹരാച്ചൊരുയാതുധാനൻ ചെല്ലും വഴിക്കഹമെതൃത്തുവാടീക്കുവാനായ് വല്ലാതെവെട്ടിയവനെന്നെഹനിച്ചിതേവം കൊല്ലണ്ടനിയ്യുമിനിവത്സ ജടായുവജാംഞാൻ ൨൮ രാവണൻ കേട്ടിട്ട ഈ രാജപുത്രന്മാർ ചെല്ലന്നതുവരെ ആ വൃദ്ധനായ ഗൃദ്ധ്രം പ്രാണനെ ധരിയച്ചിരുന്നുവൊ ഇവൻ മ രിച്ചുപോയി എന്റെ ഈ പ്രവൃത്തിയെ രാജപുത്രന്മാരോടിനിയി വൻ പറകയില്ലെല്ലൊ എന്നു വിശ്വസിച്ചാണ ഞാനവിടെനി ന്ന പുറപ്പെട്ടത സീതാ സന്തോഷത്തോടുകൂടി താതജടായു രാക്ഷസേന്ദ്ര നാൽ ഹനിക്കപ്പെട്ടിട്ടും പ്രാണനെ ധരിച്ചുക്കൊണ്ട ആർയ്യപുത്ര നോടും അനുജനോടും എന്നെ രാക്ഷസേന്ദ്രൻ അപഹരിച്ചൂകൊണ്ടുപോയതായി പറഞ്ഞിരിക്കുമൊ ആലോചിച്ച എന്നാലെന്തു കൊണ്ടാണ എന്നെ വീണ്ടുകൊണ്ടു പോവാൻ ആർയ്യപുത്രൻ ഇതു വരേയും താമസിക്കുന്നതാ അനലാ എല്ലാം നാടകത്തിൽ കാണാം ലക്ഷ്മണൻ വേഗത്തിലടുത്തുചെന്ന അയ്യോ താത പ ക്ഷിശ്രേഷ്ഠ അങ്ങയുടെ അവസ്ഥ ഈവിധമായി തീന്നുവൊ രാമൻ ആർയ്യ പറവാൻ ശക്തിയുണ്ടെങ്കിൽ പറയണെ പറയണെ ആ രാക്ഷസൻ ആരുടെ പുത്രനാണ അവന്റെ പേര എന്ത എവിടെ വസിക്കുന്നു അവന്റെ ബലം എന്ത സീതയെ അവൻ എന്തിനായിട്ട അപഹരിച്ച എന്ന രാവണൻ ധൈർയ്യത്തോടുകൂടി ആ പക്ഷികുലാധമൻ എല്ലാവൃത്താന്തത്തേയും ഇവനോടു പറഞ്ഞുകൊളളട്ടെ അതുകോണ്ട ലങ്കേശ്വരൻ ഭയപ്പെടുമൊ സീതാ ആഗ്രഹത്തോടുകൂടി രാവണന്റെ ബാണംകൊണ്ടു ദേഹം പിളർന്നിട്ടുളള അദ്ദേഹം എന്തുപറവാൻ പോകുന്നു എന്ന ഞാൻ അധൈർ യ്യപ്പെടുന്നു

           അണിയറയിൽ

ഉണ്ണി ദശരഥപുത്ര

        സ്വാന്തംമോഹിച്ചുതെററുന്നിതുവചനവുമെൻ 
     കണ്ണിനുംകാഴ്ചയില്ലെ

രാവണൻ നമുക്കു വളരെ വളരെ സന്തോഷം സീതാ വ്യസനത്തോടുകൂടി താത പക്ഷി ശ്രേഷ്ഠ എന്റെ

നിമിത്തമില്ലെ അങ്ങെക്കീയവസ്ഥ സംഭവിച്ചത










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/138&oldid=161397" എന്ന താളിൽനിന്ന് ശേഖരിച്ചത്