താൾ:Janakee parinayom 1888.pdf/137

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ജാനകി പരിണയം ആറാമങ്കം ൧൩൧

കണ്ഠത്തിൽഹും കൃതിനിറച്ചുടനങ്ങുചില്ലി രണ്ടുംവളച്ചതിഭയങ്കരവക്ത്രമോടും കണ്ടാൽത്രിലോകിയെജവേനദഹിപ്പതിന്നാ- യ്കൊണ്ടോമുതൃന്നതിവനെന്നിഹതോന്നിടുന്നു ൨൫ രാവണൻ ബദ്ധപ്പെട്ടുകൊണ്ട എന്നാൽ നോമിവൻറ്റ സമിപത്തിൽ നിന്ന മാറിയിരിക്കുക ഈ കൃപണനോടെതൃക്കുന്ന തുകൊണ്ട നമുക്കെന്തൊരുയശസ്സുണ്ടാകുന്നു എന്ന എഴുനീലക്കുന്നു മഹാപാർശ്വൻ മഹാരാജാവെ ഇതു നാടകമാണ അതിനാ സീതാ ഇദ്ദഹത്തിന്ന കോപം എന്തുകൊണ്ടാണ രാമൻ കൊന്പൻ പത്മിനിതന്നെയെന്നവിധമായ് വൈദെഹിയെത്തിന്നഹൊ ചിന്പക്കണ്ണുകൾ സൌഖ്യമോടുരുധിരംതന്മ ലണിഞ്ഞങ്ങിനെ കമ്പംവിട്ടൊരുരാക്ഷസൻ ഗുരുതരശ്വാസങ്ങളുംവിട്ടിതാ വമ്പൻ പക്ഷിശരീരമന്നുമലപോൽ വാഴുന്നുമദ്ധ്യേപഥം അതിനാലിവനെ സംഹരിക്കണം രാവണൻ കോപത്തോകൂടി എന്നുള്ളിലേറ്റം പ്രിയമുള്ളസീതയെത്തിന്നീടിനാനേതൊരുരാ ക്ഷ സാധമൻ എന്നാലവന്തൻറ്റെകഴുത്തിലെത്തുമീ മിന്നുന്നൊരെൻ വാൾനിശിതംഭയങ്കരം മഹാപാർശ്വൻ തിരുമനസ്സുകൊണ്ട മറന്നുപോയൊ ആ സീതയെ അശോകവനത്തിൻ തടുത്തു വെച്ചിട്ടുണ്ടല്ലൊ സീതാ എന്നെ ഒരു രാക്ഷസനും ഭക്ഷിച്ചിട്ടില്ല ആർയ്യപുത്രൻറ്റ വിയോഗദുഃഖത്തെ അനുഭവിപ്പാനായിട്ട ഞാനി പ്പൊഴും പ്രാണനെ ധരിക്കുന്നുണ്ട ലക്ഷ്മണൻ മുൻ ഭാഗത്തുനോക്കീട്ട ജ്യേഷ്ഠ സംഭ്രമിക്കേണ്ട ഇദ്ദേഹം താതജടായുവാണെന്നു തോന്നുന്നു അണിയറയിൽ

ഉണ്ണിഃ രാമഭദ്ര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayom_1888.pdf/137&oldid=161396" എന്ന താളിൽനിന്ന് ശേഖരിച്ചത്