താൾ:Janakee parinayam 1900.pdf/206

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൧൯൮ ജാനകീ പരിണയം


സീത- അച്ഛ! അങ്ങേക്കു നമസ്കാരം. ജനകൻ (ഉചിതം പോലെ അനുഗ്രഹിച്ച് രാമനെ നോക്കു സന്തോഷത്താൽ കണ്ണീർപൊഴിച്ച് ഗൽഗതത്തോടു കൂടി)ലങ്കേശ്വരനെ ജയിച്ച ഉണ്ണി! മനുകുലമതിൽ നീ ജനിച്ചതിന്നും

കനിവൊടുപന്തയവും നിവൃത്തിയാക്കി

തനയയെമമവേട്ടതിന്നുമോർത്താ

ലനുഗുണമായവിധത്തിലാചരിച്ചു (57)

രാമൻ--(വിനയത്തോടുകൂടിതൊഴുതുകൊണ്ട്) താത!ബ്രഹ്മജ്ഞനായി അതിവിശിഷ്ടനായ അങ്ങയുടെ പ്രസാദം കൊണ്ടും, അഗസ്ത്യവസിഷ്ഠ വിശ്വാമിത്രാദികളായ മഹർഷിമാരുടെ മംഗളാശിർവാദങ്ങൾ കൊണ്ടും ,ഇന്ദ്രാദികളായ ദേവന്മാരുടെ അനുഗ്രഹം കൊണ്ടും ഞാൻ രാവണനെ സംഹരിച്ചതാണ്. (അനന്തരം വിശ്വാമിത്രൻ പ്രവേശിക്കുന്നു) വിശ്വാമിത്രൻ--(ആത്മഗതം) ഞാൻ ദേവന്മാരുടെ കൽപ്പനയെ അനുഷ്ഠിപ്പാനാരംഭിച്ചത് ഇപ്പോൾ സഫലമായിത്തീർന്നു.എന്തെന്നാൽ രാവണനെ യുദ്ധത്തിൽ രാമഭദ്രൻ സംഹരിച്ചു എന്നത് ഞാൻ ജ്ഞാനദൃഷ്ടിയാൽ കണ്ടിരുന്നു.ഇങ്ങിനെയാണല്ലോ ദേവന്മാരെന്നോടു കല്പിച്ചത്.

വരുത്തേണംവൈരംസ്വജനമരണംകൊണ്ടധികമായ്

കരുത്തേറുംവണ്ണംദശമുഖനുരാമങ്കലുടനെ

ഉരത്തേല്ക്കുംരക്ഷോവരനെഹതിചെയ്വാനവനുനീ

കരുത്തുണ്ടാക്കേണംശരനിരകളേകിസ്വയമിത! (58) (എന്നു ചുറ്റിനടക്കുന്നു) രാമൻ --(കണ്ടിട്ട് അടുത്തു ചെന്ന്) ഭഗവൻ! ഇഷ്വാകുവംശജാതനായഞാൻ നമസ്കരിക്കുന്നു വിശ്വാമിത്രൻ--ഉണ്ണി! നിനക്ക് അഭീഷ്ടം സിദ്ധിക്കട്ടെ. (മറ്റുള്ളവരും വിശ്വാമിത്രനെ നമസ്കരിക്കുന്നു.അവരേയും ഉചിതം പോലെ വിശ്വാമിത്രൻഅനുഗ്രഹത്താലുപചരിക്കുന്നു) വിശ്വാമിത്രൻ--(രാമനോട്)

ത്രൈലോക്യത്തിനുമരിയാം പൌലസ്ത്യനെ നീഹനിച്ചു യുദ്ധത്തിൽ


ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/206&oldid=161373" എന്ന താളിൽനിന്ന് ശേഖരിച്ചത്