Jump to content

താൾ:Janakee parinayam 1900.pdf/205

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമങ്കം ൧൯൭

ശിരസിജടയനർഹമാംമരത്തോ

ലരയിലുമേന്തിചടച്ചഹോതപസ്സാൽ

സ്ഫുരതിഭവദർശനാൽഭവിച്ചോ

രുരുതരമാലുടൽപൂണ്ടുവന്നപോലെ

രാമൻ--അതങ്ങിനെ തന്നെ. എന്നാൽ

കട്ടാൻ സീതയെരാക്ഷസേന്ദ്രനതിനാലുണ്ടായദുഃഖത്തിനെ

പെട്ടന്നങ്ങുകളഞ്ഞുഞാനതിലുടൻചെയ്യേണ്ടകർമ്മങ്ങളാൽ

വിട്ടും കിട്ടിയരാജ്യമീഭരതനെൻമൂലംശുചാവാഴ്കയാ-

ലൊട്ടല്ലെൻഹൃദിദുഖമായതുമഹോഭാഗ്യത്തിനാൽതീർത്തുഞാൻ

ഭരതൻ-- (അടുത്തുചെന്ന്)താതദശരഥപ്രിയസൂനുവായിഭക്തവത്സലനായിസത്യസന്ധനായ ഹേ ജ്യേഷ്ഠ!അങ്ങയുടെ ശ്രീപാദാംബുജങ്ങളിൽ വളരെക്കാലമായി കൊതിച്ചിരുന്ന നമസ്ക്കാരത്തെ ഭരതനിതാ ചെയ്യുന്നു. (എന്ന് തൊണ്ടവിരച്ചുകൊണ്ട് നമസ്കരിക്കുന്നു) (രാമൻ സ്നേഹത്തോടും ആന്നദത്തോടും കൂടി കൈകൊമ്ടെഴുനീല്പിച്ച് ആലിംഗനം ചെയ്യുന്നു) രാമനും ഭരതനും-- (ആത്മഗതം)മുങ്ങുന്നുവോനൽകർപ്പൂരം

തിങ്ങുംവാപിക്കകത്തുഞാൻ

അംഗമത്രതണുത്തുനി

ന്നംഗസംഗമത്തിനാൽമമ (56) രാമൻ --(പ്രകാശം)ഉണ്ണി ഭരത! ഭാഗ്യത്താലിനിക്ക് ഉണ്ണിടെക്കാണ്മാൻ സംഗതിവന്നു. ഭരതൻ പ്രകാശം) അതിനാൽതന്നെയാണ് ജ്യേഷ്ഠന്ന് എന്റെ പേരിലുള്ളകാരുണ്യത്തിന്റെയും പ്രസാദത്തിന്റെയും ഉത്‍ക്കർഷം സപ്രയോജനമായ്ഭവിച്ചത്. (രാമഭരതന്മാരെ സത്രുഘ്നലക്ഷ്മമന്മാർനമസ്കരിച്ച് അനുഗ്രഹം വാങ്ങുന്നു) രാമൻ--(അടുത്തുചെന്ന്) താതജനകരാജ! ദശരഥപുത്രനായ ഈരാമൻ നമസ്കരിക്കുന്നു.

ലക്ഷ്മണൻ ത്ത! ലക്ഷ്മണൻ നമസ്കരിക്കുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Janakee_parinayam_1900.pdf/205&oldid=161372" എന്ന താളിൽനിന്ന് ശേഖരിച്ചത്