താൾ:Jaimini Aswamadham Kilippattul 1921.pdf/81

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട്

കണ്ണയച്ചഭീക്ഷണംചെയ്യുകീവിശേഷത്തെ മത്തദന്തികൾഭൃംഗസംഘസങ്കലങ്ങളാ യത്തലെന്നിയേകഞ്ജളാദ്രികൾകണക്കിനെ കണ്ഠഘണ്ടികാകുലശൃംഖലാരവംതൂകി ക്കൊണ്ടണഞ്ഞല്ലോകുളിയ്ക്കുന്നതിനവ്വണ്ണമേ ഭംഗിയേറീടുംകുട്ടിയാനകൾകരേണുക്ക ളങ്ങിതാസരസ്സിലായാനക്കാരേംടുംകൂടി കലങ്ങുംവെളളംതീരെക്കളഞ്ഞുംതെളിഞ്ഞേററം വിളങ്ങുംവെളളംതുമ്പിക്കരങ്ങൾക്കുളളിലാക്കി കുടിച്ചുംകോരിപ്പുറത്തൊഴിച്ചുംകരംകൊണ്ടു തുടിച്ചുംഫീൽക്കാരത്തെപ്പൊഴിച്ചുംജലാന്തരേ മുങ്ങിയുംമുഖംകൊണ്ടുപൊങ്ങിയുംപരസ്പരം തിങ്ങിയുംഗംഭീരമാമാരവംമുഴക്കിയും ഹസ്തിവീരന്മാർകളിയ്ക്കുന്നുകൌതുകാലിവ യ്ക്കെത്തിമാനസേമുഴുക്കുന്നസന്തോഷംകണ്ടാൽ കാമാന്ധചിത്തന്മാർക്കുകാമിനീസമൂഹത്തിൻ പ്രേമാംബുപൂരങ്ങളാലുണ്ടാകുന്നതുപോലെ വങ്കവിൾതടങ്ങളിൽചർച്ചിതങ്ങളായുളള കുങ്കുമംകൊഴിഞ്ഞേററംരക്തമായല്ലോജലം ദാനങ്ങളില്ലാതായദന്തിവൃന്ദത്തിൻകട സ്ഥാനങ്ങളെല്ലാംവെടിഞ്ഞങ്ങുചെന്നളിവ്രജം നളിനങ്ങളിലായീനവകൌതുകത്തോടും മലിനന്മാരിലാർക്കുംപ്രിയമുണ്ടാകുന്നില്ല അരയന്നങ്ങളപ്പോളതിസംഭ്രമത്തോടു മരവിന്ദങ്ങളെല്ലാമളികൾക്കായിനൾകി ഭൂതസാമ്യംകൊണ്ടെന്നുതോന്നുമാറൊഴിഞ്ഞിട്ടു പീതചാപല്യംമൃണാളങ്ങളെഗ്രഹിയ്ക്കുന്നു വിത്തസമ്പത്തോടൊത്തനിർദ്ധനന്മാരെന്നപോ

ലുത്തമാംഭസ്സിൽചാടിപ്പൊങ്ങുന്നുമീനങ്ങളും










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/81&oldid=161340" എന്ന താളിൽനിന്ന് ശേഖരിച്ചത്