താൾ:Jaimini Aswamadham Kilippattul 1921.pdf/80

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അശ്വമേധം

പത്തുതാനക്ഷൌഹണീയൌവനാശ്വോർവ്വീശന്നു നിസ്തുലന്മാരായതിൽപെട്ടവീരന്മാർചിലർ എത്തുമേഹയത്രാണംചെയ്തുകൊൾവതിന്നെന്നാ ലസ്തുപോർചെയ് വാൻഭവാനോടുനേരിട്ടീടുമോ ത്വൽബലംസഹിയ്ക്കുവാനേവനിന്നേററീടുകിൽ കെല്പകന്നവർക്കുളളജീവിതംകെട്ടീടുമേ സ്വർന്നദീതീരത്തിലാംമർത്ത്യന്മാരുടെപാപം ഭിന്നമാകാതെകുറച്ചെങ്കിലുംനിന്നീടുമോ കാളകൂടമാംവിഷംദുസ്സഹംമഹോജ്വലം കാലകാലനായുളളതമ്പുരാൻകാണ്മോളവും വസ്തുസംബോധംവരെപ്രാണിബാധകങ്ങളാ യോർത്തുന്നിന്നീടുംവിഷയങ്ങളെന്നറിഞ്ഞാലും മൃത്യുജന്മോപദ്രവംദുസ്ത്യജംചിത്തേഹരി സ്മൃത്യുപാഗമത്തോളംദേഹികൾക്കെന്നേവേണ്ടു ബന്ധനംപിതൃക്കൾക്കുനാരകസ്ഥിതിരണ്ടും സ്വന്തമാംപുത്രൻഗയാശ്രാർദ്ധമൂട്ടീടുംവരെ എന്നിതോർക്കുമ്പോളല്പന്മാരോടുപോരാടുവാനു ദുർന്നിവാരനാംഭവാൻവേണമോമഹാദ്യുതെ ഞങ്ങൾപോരുമേഭവാനൊന്നിനുംവന്നീടേണ്ട ഞങ്ങളെവിട്ടങ്ങിരുന്നീടുകെന്നതേവേണ്ടു ധർമ്മരാജാർത്ഥംകൃഷ്ണപ്രീതികാരണംതന്നെ നമ്മുടെയത്നംഫലിച്ചീലെന്നുവന്നീടുമോ" ഇത്തരംപറഞ്ഞടങ്ങീടിനാനനന്തരം ചിത്തരംഗത്തിൽജയശ്രദ്ധയാപരസ്പരം മന്ത്രശീലന്മാരവർമൂവരുംസിദ്ധിക്കുളള രന്ധ്രവുംനോക്കിക്കൊണ്ടുപാർത്തീടുംദശാന്തരെ നീലശൈലങ്ങൾക്കൊത്തമത്തമാതംഗേന്ദ്രന്മാർ പാലകോത്തമന്മാരുമായിവന്നണഞ്ഞല്ലോ

കർണ്ണനന്ദനൻതദാചൊല്ലിനാൻ"വൃകോദര










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/80&oldid=161339" എന്ന താളിൽനിന്ന് ശേഖരിച്ചത്