താൾ:Jaimini Aswamadham Kilippattul 1921.pdf/411

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

കിളിപ്പാട്ട് 405

സൽഗുണപൌഢിയുംപോരാമമാന്തികെ
ധർമ്മബുദ്ധ്യാപരസ്ത്രീരതാകൈവിട്ടു
ചിന്മയാത്മാവാംജനാർദ്ദനസ്വാമിയെ
ഭക്തനായ് നിത്യംഭജിച്ചപോരുന്നസ
ദ്വൃത്തനാംമർത്ത്യനെക്കണ്ടെങ്കിലക്ഷണേ
കയ്ക്കൊണ്ടുഞാൻപുരത്തിങ്കൽവാഴിയ്ക്കുവ
നുല്ക്കണ്ഠയോടുംതദന്ന്യനാംമർത്ത്യനെ
എങ്ങാനുമെപൊറുപ്പിയ്കില്ലനാട്ടിലും
സംഗാനുദോഷെഭയംകൊണ്ടുനിർണ്ണയം
സത്യമീവാക്യമെന്നിത്ഥംപറഞ്ഞങ്ങു
സത്തമന്മാരെപരിഗ്രഹിച്ചീടുമെ
എന്നിവണ്ണംമന്ത്രിപുത്രാദിലോകരും
നന്ദിയോടാചരയ്ക്കന്നൂനൃപാലയെ
ഭൃത്യരായുള്ളർക്കെല്ലാംനൃപോത്തമൻ
പ്രത്യഹംനല്കുന്നുവേണ്ടുന്നതൊക്കവെ
വിസ്തരിയ്ക്കാവല്ലശേഷംവിശേഷമ
ങ്ങിത്തരംശ്രേഷ്ഠനായുള്ളഹംസദ്ധ്വജൻ
സല്ലോകപൂർണ്ണമായുള്ളൊരാസ്ഥാനത്തി
ലുല്ലാസമോടിരിയ്ക്കുന്നതന്നന്തരെ
ശക്തിയോടെദിക്കുതോറുംനടക്കുന്ന
ബുദ്ധിയേറുംരാജപൂരുഷന്മാർചിലർ
സ്വഛന്നഞ്ചാരശീലനായ്ച്ചെന്നുള്ളൊ
രശ്വേന്ദ്രനെക്കണ്ടടുത്തുതടുത്തവർ
ചുറ്റുമെനിന്നുനോക്കീടുംദശാന്തരെ
നെറ്റിമേലുള്ളസുവർണ്ണപത്രാന്തരേ
ലേഖനംചെയ്തിരിയ്ക്കുന്നവൃത്താന്തമാ
ലോകനംചെയ്തുപിടിച്ചുബന്ധിച്ചുടൻ
കുണ്ഠത്വമെന്നിയെഹംസദ്ധ്വജാന്തികെ
കൊണ്ടങ്ങുചെന്നുകാട്ടീടിനാരപ്പൊഴെ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/411&oldid=161272" എന്ന താളിൽനിന്ന് ശേഖരിച്ചത്