താൾ:Jaimini Aswamadham Kilippattul 1921.pdf/410

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

404 അശ്വമേധം

നന്മകൈക്കൊണ്ടെഴുംഭ്രാതാക്കളുംപല
രമ്മഹീപാലന്നുമുഖ്യൻവിദൂരഥൻ
ചന്ദ്രസേനൻചന്ദ്രകേതുഭൂചന്ദ്രനാം
ചന്ദ്രദേവൻമുതലായവരായവർ
ചഞ്ചലംവിട്ടുള്ളപുത്രരത്നങ്ങളു
ണ്ടഞ്ചനർഘങ്ങളായർക്കതേജസ്വികൾ
ഭാഗ്യശാലീസുബലാഖ്യനാദ്യൻസുര
ഥാഖ്യനാണന്യൻതദന്യൻസമാഹ്വയൻ
നല്ലസുദർശനൻനാലാമനഞ്ചാമ
നല്ലൽവിട്ടുള്ളധന്യൻസുധന്ന്വാവുതാൻ
നാനാവിധന്മാർമഹാരഥന്മാർപല
സേനാധിപന്മാർപദാതികളെന്നിവർ
സംഖ്യയില്ലാതോളമുണ്ടിവരേവരും
ലംഘ്യയല്ലാതരാജാജ്ഞയെച്ചെയ്യുവോർ
എത്രയുംവൈഷ്ണവന്മാർധർമ്മശാലിക
ളത്രയല്ലേകപത്നീവ്രതംപൂണ്ടവർ
ശർമ്മദന്മാർദാനതല്പരന്മാർജഗ
ത്സന്മതന്മാർസദാസത്യേഷ്ടവാദകൾ
വീരവീരന്മാരിവണ്ണംജനങ്ങളെ
സാരനാംഭൂവരൻസഞ്ചയിച്ചീടിനാൻ
ദൂരസ്ഥലേനിന്നുതന്നോടുകൂടുവാ
നാരെങ്കിലുംവന്നുകണ്ടെങ്കിലപ്പൊഴെ
വന്നവർതന്നോടുമന്ദംമനോജ്ഞമാ
യ്മന്നവൻമുന്നമെചോദിയ്ക്കുമിങ്ങിനെ
താതസത്യംചൊൽകയേകപത്നീവ്രതം
സാതകൃത്യംഭവാനുണ്ടൊസദാകൃതെ!
സ്വീകാരയോഗ്യനല്ലായതില്ലാത്തവ
നാകാത്തകാർയ്യമിങ്ങാചരിയ്ക്കില്ലഞാൻ
സൽകുലീനത്വവുംശൌർയ്യവുംമറ്റുള്ള












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/410&oldid=161271" എന്ന താളിൽനിന്ന് ശേഖരിച്ചത്