താൾ:Jaimini Aswamadham Kilippattul 1921.pdf/321

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

                കിളിപ്പാട്ട്                                                                                        315

മന്തമില്ലാതിടകൂടിയത്രാന്തരെ പുഷ്ടിയോടബ്ദങ്ങൾകോരിച്ചൊരിഞ്ഞുള്ള വൃഷ്ടിയോടൊത്തുയന്നേഴുസിന്ധുക്കളും ഓളംമറിഞ്ഞുമടിച്ചലച്ചേറുന്ന മേളംകലർന്നുമിരച്ചുംധരാതലം കാളമാംതോയത്തിൽമുങ്ങുമാറെങ്ങുമേ നീളെപ്പരന്നുവരകണ്ടുപിടിച്ചു മാലോകരമ്പരന്നങ്ങോട്ടുമിങ്ങോട്ടു നേരെതൂടന്നൊരാണാംദഹിച്ചുട നീരേഴുലോകവുംഭസ്മമാകുംവിധം പിന്നെയുംകത്തിജ്വലിച്ചണഞ്ഞീടുന്നു വഹ്നിയാംദേവനെപ്പാർത്തുപാർത്ഥോത്തമൻ തന്നിടങ്കയ്യിൽധരിച്ചിരയ്ക്കുംമഹാ ധന്ന്യമാംഗാണ്ഡീവചാപംചരിച്ചുടൻ സ്യന്ദനെകുത്തിപ്പിടിച്ചുവക്ഷസ്തടം തന്നിലായ്കൈകളുംകെട്ടിനിന്നങ്ങിനെ വിശ്വാസമുൾക്കൊണ്ടുചൊല്ലിനാൻചൊല്ക്കൊണ്ട വൈശ്വാനരപ്രഭോകാരുണ്യവാരിധേ! വന്ദേഹമിന്നുനിൻപാദപങ്കേരുഹം സന്ദേഹഹീനംപ്രസീദപ്രസീദമേ വന്നേവമെന്നുടെമുമ്പിൽപ്രകാശിച്ച വഹ്നേ!നമോസ്തുതെവന്ദ്യതേജോനിധേ വിണ്ണവർക്കുള്ളമുഖംഭവാൻകേവലം വർണ്ണനീയകൃതെ!നിത്യംനമോസ്തുതെ സൽപ്രഭാവംപൂണ്ടധർമ്മജൻപൂർവ്വജൻ ത്വൽപ്രസാദംവരുത്തിടുവാനല്ലയോ സപ്രയാസംവാജിമേധംകഴിയ്ക്കുവാ നിപ്രകാരംകോപ്പുകൂട്ടുന്നതുംവിഭോ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/321&oldid=161182" എന്ന താളിൽനിന്ന് ശേഖരിച്ചത്