താൾ:Jaimini Aswamadham Kilippattul 1921.pdf/315

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

<poem>

            കിളിപ്പാട്ട്                              309

ത്നത്തിനെക്കൊണ്ടിങ്ങുവന്നുതന്നീടുക ഒന്നറിഞ്ഞീടാതെചെയ്തകുറ്റംപൊറു ക്കുന്നതുണ്ടിക്കണ്ടഞാനെന്നുനിർണ്ണയം ചൊല്ലകേളാതെകളിച്ചുനീയെങ്കലോ ചെല്ലുമേശീഘ്രംക്രതാന്തഗേഹാന്തരേ മുന്നമീയെന്നോടുതന്നെപോരാടുക പിന്നെയാവാമെടോപാർത്ഥനോടാഹവം കർണ്ണജോക്തംകേട്ടശേഷംചവിട്ടേറ്റു ചണ്ഡശീലംപൂണ്ടസർപ്പംകണക്കിനെ വന്നകോപംകൊണ്ടുപൊട്ടിച്ചിരിച്ചുഗ്ര ധന്വഭ്രത്തായുള്ളനീലദ്ധ്വജാത്മജൻ മുഗ്ദ്ധനായുള്ളനീയാരെടാചൊന്നതി ന്നുത്തരംബാണങ്ങൾചൊല്ലുംരണാങ്കണേ നില്ലെടാദുർമ്മതേനിന്നുടെദുർമ്മദം തെല്ലിടകൊണ്ടുഞാൻഭഗ്നമാക്കീടുവാൻ എന്നുമാത്രംപറഞ്ഞഞ്ചമ്പെടുത്തയ ച്ചൊന്നുകൊണ്ടാക്കർണ്ണപുത്രന്റെസുതനെ കൊന്നുവീഴ്ത്തിടിനാൻനാലമ്പുകൊണ്ടവൻ തന്നുടെവാഹങ്ങൾനാലിനേയുംക്ഷണാൽ കണുഹീനങ്ങളാക്കീടിനാനപ്പൊളുൾ ക്കൊണ്ടകോപംകൊണ്ടചണ്ഡനാംകർണ്ണജ സപ്തബാണങ്ങളെക്ഷിപ്രംതൊടുത്തെയ്തു ദ്രപ്തനായ്നില്ക്കുംപ്രവീരന്റെമാർത്തടം ക്രത്തമാക്കീശുകപിഞ്ച്രവർണ്ണംപൂണ്ടൊ രുത്തമാശ്വങ്ങളെസ്സുതനോടൊന്നിച്ചു മസ്തകംഛേദിച്ചുമ്രത്യുവിന്നേകിനാ നത്തലോടെത്രെയുംക്രദ്ധനായപ്പൊഴെ ഹസ്തവേഗംപൂണ്ടടുത്തമാഹീഷ്മതീ പത്തനാധീശന്റെപുത്രനായുള്ളവൻ












ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimini_Aswamadham_Kilippattul_1921.pdf/315&oldid=161175" എന്ന താളിൽനിന്ന് ശേഖരിച്ചത്