ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ജൈമിനിയാശ്വമേധം കിളിപ്പാട്ട് രണ്ടാം ഭാഗം ഹരി:ശ്രീഗണപതയെനമ: അവിഘ്നമസ്തു. ശാരികേ ചൊല്ലുനീയാനന്ദ സാരമുൾ ത്താരിലുമുണ്ടാകും കഥാശേഷമുത്തമം വാരിജാക്ഷന്റെചരിത്രമ വിചിത്രമി ന്നാരിതിൽ തൃപ്തി തേടുന്നൂ ജഗത്രയേ കാലം വൃഥാ കളഞ്ഞീടേണ്ട കല്യാണി നീലക്കരിമ്പിന്റെ നീരും യഥാരുചി പാലും നുകർന്നു പഴങ്ങളും തിന്നു നീ കോലുന്ന മോദേന ചൊല്ലുകെന്നിങ്ങിനെ സാദരം മങ്കമാർ ചൊല്ലുകേട്ടപ്പോളാ ത്മോദരം നന്നായ് നിറച്ചു കിളിമകൾ സാദവും ദൂരെ കളഞ്ഞുവളഞ്ഞൊരു മോദവും കൈക്കൊണ്ടു ചൊല്ലിത്തുടങ്ങിനാൾ നല്ലാർജനങ്ങളേ കേട്ടീടുവിൻ നിങ്ങ ളുല്ലാസമോടുഞാൻ കൃഷ്ണകഥാമൃതം ചൊല്ലാമടുത്തപോലെങ്കിൽ പുരാണങ്ങ
ളെല്ലാമറിഞ്ഞുള്ള സൂതൻ മഹാമതി

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.