ജിതവിമതജനനമൃതകിരണസമകീർത്തിമാൻ
ജിഷ്ണുപുത്രൻബഭ്രുവാഹനീരണ്ടുപേർ
അനുപമിതരമിതബലമതിധൃതികളാദിതേ
യാദികൾക്കുംജയിയ്ക്കാവതല്ലാത്തവർ
വകതിരിരിവൊടിതിവിവരമഖിലമറിയുന്നുഞാൻ
വൈണികൻമാമുനിതാനരുൾചെയ്തയാൽ
ഇവർപലരുമിവരുടയപടയുമിടചേർന്നിടൂ
മിപ്പൊഴിങ്ങുണ്ടാകുമുഗ്രമാംയുദ്ധവും
കുതുകമിതുസുകൃതിജനസുഖധിനഹകൃഷ്ണനും
ക്രടിയുണ്ടെന്നുതോന്നുന്നൂനിനയ്ക്കുവിൻ
ഉലകഖിലമുലയുമൊരുഗുരുദരരവംകേൾപ്പി
നുഗ്രമോർത്താലിതുപാഞ്ചജന്യോദിതം
അപരമൊരുഭരനിനദമതിഘനമിതോർക്കുകി
ലർജ്ജുനൻവീരൻമുഴുക്കുന്നതാകുമേ
അധികകളകളമൊടിതിരഥികളതിയോദ്ധാക്ക
ളാഗമിയ്ക്കുന്നൂഹയാർത്ഥംകയർത്തഹോ
സചിവബലപതികളൊടുസരസമിതിസാരമാം
സത്യവൃത്താന്തംഗ്രഹിപ്പിച്ചനന്തരം
വിവിധരഥകരിതുരഗപദഗപരിപൂർണ്ണയാ
യ്പിക്രമംകയ്ക്കൊണ്ടുതുള്ളൂംസ്വസേനയെ
പടകളുടെപതികളൊടുമിടകലരുമാറങ്ങു
ഭദ്രമാകുംവ്യൂഹമാക്കിനിർത്തീടിനാൻ
കളകളമൊടുലകഖിലമിളകിമറിയുംവിധം
കണ്ടവാദ്യങ്ങളെക്കൊട്ടിച്ചുകൂടവേ
വിലസുമസിപരിചപലവിശിഖമിവകയ്ക്കൊണ്ടു
വില്ലുംകുലച്ചുവിക്രാന്തനായങ്ങിനെ
പരമഹയജവമുടയമണിമയരഥാന്തരേ
പാർത്ഥകൃഷ്ണാഗമംപാർത്തുനിന്നീടിനാൻ
വിബുധപതിസുതനഖിലരിപുമഥനനർജ്ജുനൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.