മന്ദിരേനിത്യംവ്യയീകരിക്കുന്നതേ
വെളിവിലണിസഭയിലനുമിളിതരസമാടുന്ന
വേശ്യാജനങ്ങൾക്കുസമ്മാനപൂർവ്വകം
വടിവുടയമണികൾപൊടിമണലുകൾകണക്കിനെ
വാരിവാരിക്കൊടുക്കുന്നൂദിനംപ്രതി
ഭവദഖിലമഹിമകളുമവനൊരുവനോർക്കുകിൽ
ഭദ്രബുദ്ധേപരംവ്യക്തങ്ങളായ്‌വരും
ശതമഖനുമരുതുതവശനുസഹനമെത്രയും
ശത്രുക്കളായവർവന്നുനേരിട്ടവർ
വിഗതബലമുടനടലിലവരവർവശംകെട്ടു
വീണുമോഹിച്ചുംമരിച്ചുംമഹാഭയാൽ
അടിമലരിലവനമനമടമയൊടുമാദരാ
ലാചരിച്ചുംമടങ്ങുന്നതോവശ്രുതം
അതുകരുതുമളവിലിവരബലതകലർന്നവ
രർത്ഥസൈന്യാദിസംപുഷ്ടിയുംകെട്ടവർ
എതിരിടുകിലറുതിപെടുമിതിഹൃദിഭയപ്പെടാ
തെങ്ങിനെപോർചെയ്യുമെന്നുകേട്ടപ്പൊഴേ
പുതിയമൃദുഹസിതമൊടുമവരുടെമുഖംപാർത്തൂ
പുണ്യവാനാകുംസുചിത്രനോതീടിനാൻ
അറിവിനിഹമമകഥനമിഭമൃതമംഹാനിങ്ങ
ളന്ധഭാവംകൊണ്ടഹങ്കരിച്ചീടൊലാ
വിജയനവനതിവിപുലബലനിധിനരൻമഹാ
വിക്രമംകാട്ടന്നശൌരിനാരായണൻ
രതിപതിയുമവനുടയതനയനനിരുദ്ധനും
രമ്യനാകുംയൂയുധാനനാംവീരനും
പുകളിയലുമധികബലനിധികളിഹദേവകീ
പുത്രതുല്യന്മാരതിന്നില്ലെന്നില്ലസംശയം
അഖിലഗുണശരണഹരിചരണമലരശ്രാന്ത
മാശ്രയിയ്ക്കുംകർണ്ണപുത്രൻവൃഷദ്ധ്വജൻ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.