കിളിപ്പാട്ട്
അഖിലബലപടുതയൊടുമമരുവിനലംഘ്യമാ
മർദ്ധചന്ദ്രവ്യൂഹവുംചമച്ചീടുവിൻ
ഇതിചിലതുഹൃദിപുതിയധൃതിയൊടമുരച്ചപി
മ്പിഷ്ടിവിഘ്നാർത്ഥംയുധിഷ്ഠരാശ്വേന്ദ്രനെ
മനുജപതികുലതിലകമനസിഭയമെന്നയേ
മന്ദംപിടിപ്പിച്ചുറപ്പിച്ചനന്തരം
വിജയജയമതിനുചിതവിശിതവിശിഖാദിയും
വില്ലുംധരിച്ചുപോരിന്നൊരുങ്ങീടിനാൻ
അതുപൊഴുതിലവർസചിവബലപതികളോതിനാ
രയ്യോമഹാരാജവീരചൂഡാമണേ
ഹരിതനയനവിനയമൊടണയുമവനാരിന്നു
ഹന്തപാർത്താലശക്തനോസംഗരേ
അവനൊടതിബലമഹിമപെരുകിവിലസുംഭവാ
നാഹവംചെയ്യുവാനോർത്താലതത്ഭുതം
കരളിലിതുകരുതുകൊരുഹരികരികുലാന്തകൻ
കഷ്ടംമൃഗത്തിനോടേല്ക്കുവാനോർക്കുമോ
അവനിതലവലമഥനതവബഹുലസൈന്യത്തി
ലല്പമാംപാർത്ഥസൈന്യംമറഞ്ഞീടുമേ
മിഹിരകരനികരഭരമിളകിവിലസുമ്പൊഴാ
മിന്നാമിനുങ്ങിൻവെളിച്ചംവിളങ്ങുമോ
ഇഹവിമതജനഗഹനവേദഹനചിന്തിയ്ക്കി
ലിജ്ജനംപോർചെയ്തിലർജ്ജുനൻതോൽക്കുമേ
പുനരിതരനെതിരണയുവതിനൊരുവനാരുവാൻ
പുല്ലുപോലെബഭ്രുവാഹനൻദുർബ്ബലൻ
ഒരുവിനയനയനിലയിലിരുപതുതുലാംതൂക്ക
മൊത്തുകാണുംദിവ്യമുത്തുരത്നങ്ങളെ
അരശനവനവനിവരിലരിയതവതാതന
യാണ്ടുതോറുംകരംതന്നുപോരുന്നവൻ
മണികളവമുഴുവനതിശഗുണികളണിരത്നമേ

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.