ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
കിളിപ്പാട്ട്
നമ്മകണ്ടാലുംചിത്തേകാലത്തി൯വിപർയ്യയം
തല്ക്കളത്രംഞാനുലൂപീതിപേ'വിളിയ്ക്കുന്ന
കർക്കശസ്വഭാവയാംസർപ്പിണീഭയങ്കരീ
ഭർത്തൃപാതനംകണ്ടുനിർഭിണ്ണമാകാതുള്ള
ഹൃത്തടത്തോടുംവൃഥാജീവിതംധരിപ്പവൾ
ഭവടീയാഘ്രിസ്ഥലേപതനംചെയ്തീടിനേ൯
ഭവതീയെന്തെങ്കിലുമുരിയാടുന്നതില്ലാ
മകനേവധംചെയ്തോരഹിയാമവ൯തന്നെ
യകലേവെടിഞ്ഞഗോമതിയെന്നതുപോലെ
മതിയാലോർത്തീവണ്ണംമദുപേക്ഷയെന്നതുപോലെ
മതിയായില്ലിതൊട്ടുമധുനാമടിയ്ക്കാതെ
വദനംമമദുഷ്ടംവിഷദംഷ്ടാദിജൂഷ്ടം
മഥനംചെയ്തശാപാത്മകമാംദണ്ഡത്താലെ
എന്നോരോന്നുണർത്തിച്ചുപിന്നെയുംകേണീടിനാ൯
ളന്നേരംപൃഥാദിയാംസ്ത്രീജനംസമസ്തവും
ജ്വലിയ്ക്കുംദു;ഖാഗ്നിയിൽപതിച്ചുകൈകൾകൊണ്ടു
തലയ്ക്കുംമാറത്തുമിട്ടടിച്ചാമോഹിച്ചഹോ
ഒലിയ്ക്കുംബാഷ്പോദകേകുളിയ്ക്കുംമുഖത്തോടും
മുലക്കുന്നോടുംകൂടിക്കിതച്ചുംമേലേമേലേ
പാർത്ഥനെവിളിച്ചുമൊട്ടൊട്ടുതൽഗുണങ്ങളെ
ക്കീർത്തനംചെയ്തുംകരഞ്ഞീടിനാർകൂട്ടത്തോടെ
തല്ക്കോലാഹലമെങ്ങുംവ്യാപിച്ചപൊങ്ങുംവിധൌ
ചൊല്ക്കോലുംസരീസൃപാധീശ്വര൯കൃപാധീന൯
ചില്ക്കാതലാകുംഹരിയ്ക്കുള്ളപർയ്യങ്കംചെററും
നില്ക്കാതങ്ങടുത്തിട്ടുനിസ്തുലാദരത്തോടെ
പുഷ്കരേക്ഷണനാകുംതബുരാ൯തനിയ്ക്കുള്ള
തൃക്കഴൽസരോജാന്തേവീണുനന്ദനംചെയ്തു
സംമുഗ്ദ്ധജീമുതസദ്വർണ്ണമായിവിളങ്ങുന്ന
തന്മർത്ത്യദേഹംസമസ്തപ്രദംസദാശ്രയം

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.