കിളിപ്പാട്ട് 741
എന്നാലങ്ങിനെതന്നെയെന്നുടൻമുനീന്ദ്രന്റെ
പിന്നാലെപുറപ്പെട്ടദേവിയെമുനീശ്വരൻ
മോദമുണ്ടാക്കീടുന്നസാധുവാംമാർഗ്ഗത്തൂടെ
സാദരംകൊണ്ടങ്ങുപോയാശ്രമംപുക്കീടിനാൻ
യാതൊന്നിൽസിംഹംപുലിയെന്നിവസത്വങ്ങളും
ചേതസ്സിൽഭയോദയംവിട്ടഗോക്കളുംകൂടി
എപ്പൊഴുംകളിയ്ക്കുന്നുകെല്പെഴുംഹർഷത്തോടു
മിപ്പറഞ്ഞതുപോരാമർജ്ജാരവക്ത്രാന്തരെ
മൂഷികവ്രജംസ്വരന്ധ്രത്തിലെന്നതുപോലെ
തോഷപൂർവ്വകംകളിച്ചങ്ങിനെകടക്കുന്നു
കീരിയുംമൈലുംപാമ്പുംക്രീഡിച്ചുതമ്മിൽതമ്മിൽ
കേറിയുംമിത്രങ്ങളായ്ക്കേവലംരമിയ്ക്കുന്നു
മത്സരംവിനാമൃഗക്കൂട്ടത്തോടൊന്നിച്ചിരു
ന്നുത്സവംപൂണ്ടീടുന്നുചിത്തകങ്ങളുംസദാ
പൊയ്കകൾതോറുംപുളയ്ക്കുന്നോരുമത്സ്യങ്ങളെ
ക്കൊൽകയെന്നതുചെയ്യുന്നീലഹോബകാദികൾ
മംഗലംകലർന്നേവംകണ്ടൊരാശ്രമത്തിങ്ക
ലങ്ങണഞ്ഞനന്തരംസുപ്രസന്നയാംദേവി
ശ്മശ്രുളന്മാരായ്ജടാവല്ക്കലാദികൾപൂണ്ടു
വിശ്രുതന്മാരാമൃഷിശ്രേഷ്ഠന്മാർതപസ്വികൾ
ശുഭനിഷ്ഠാചാരാദിസുബഹുശ്രേയസ്സുള്ള
സുഭഗസ്വവേഷകളഋഷിപത്നികളേററം
മുതിരുംതേജസ്സുള്ളമുനിപുത്രന്മാർപല
രതിരമ്യാകാരന്മാരവരെയെല്ലാംകണ്ടു
തലകുമ്പിട്ടുംകൊണ്ടുതൊഴുതുകൂപ്പിക്കൂപ്പി
നിലകൊണ്ടവരാശിസ്സരുളുന്നതുമേററു
മനതാരേററംകുളുർത്തുടനെവാത്മീകിയാം
മുനിതാൻമോദംമുഴുത്തരുൾചെയ്തതുപോലെ
പുത്തനായാരാൽമുനിപുത്രന്മാർചമച്ചൊരു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.