742 അശ്വമേധം
ശുദ്ധമാംസുഖോടജംപുക്കിരുന്നപ്പോൾതന്നെ
മുനിപത്നികൾവേണ്ടുവിധമേകിയകായും
കനിവർഗ്ഗവുംകനിഞ്ഞശനംചെയ്തശേഷം
സ്വാദുകൂടീടുംപപോനവുംകഴിച്ചങ്ങു
സാധുസല്ലാപംചെയ്തുസൌഖ്യേനവാണീടിനാൾ
പ്രത്യഹംമുനീന്ദനെക്കണ്ടുവന്ദിച്ചുംമുനി
പഥ്യമാംഭാവംചെയ്തുംമാനിച്ചുംകാലെകാലെ
വിസ്തരീച്ചോതീടുന്നസല്ക്കഥാസാരംകേട്ടും
ചിത്തസംക്ഷോഭംതിർത്തുംചീർത്തസന്തോഷംപൂണ്ടും
എപ്പോഴുംശുശ്രൂഷിപ്പാനന്തികെവസിയ്ക്കുന്ന
കിൽബിഷംവെടിഞ്ഞുള്ളതാപസീജനത്തോടും
വിമലസ്നാനാശനശയനാദികളെല്ലാം
സമയംതെററാതഹർന്നിശമങ്ങനുഷ്ഠിച്ചും
പതിയാംശ്രീരാമനെസ്സതതംനിരൂപിച്ചും
സ്ഥിതിചെയ്തീടുംസീതയ്ക്കവിടെക്രമത്താലെ
വർദ്ധിച്ചുഗർഭംശോഭച്ചത്ഭുതംതപസ്വികൾ
ക്കെത്തിച്ചുമാസംമുറയ്ക്കൊമ്പതുംകഴിഞ്ഞിതു
വന്നുപത്താകുംമാസമായതിൽഗർഭംതിക
ഞ്ഞന്നുപാതിരയ്ക്കതിശ്രേഷ്ഠമാംമുഹൂർത്തകെ
ചെററുമേദുഃഖിച്ചീടാതീശ്വരീസുഖത്തോടും
പെററുസുന്ദരന്മാരാംരണ്ടുനന്ദനന്മാരെ
സവിധെവസിയ്ക്കുന്നമുനിപത്നികളപ്പോ
ളവിടെചെയ്യേണ്ടുന്നതഖിലംചെയ്തുമോദാൽ
എത്രയുംസുഖത്തോടുംസീതപെററല്ലൊരണ്ടു
പുത്രകന്മാരെയിവർക്കുള്ളൊരുതേജസ്സേററു
മന്ദിരംപ്രദീപിച്ചുചൂഴവുംവിശേഷിച്ചു
മന്ദവാതവുംവന്നുവീശിസൌരഭ്യത്തോടെ
ദിക്കെല്ലാംതെളിഞ്ഞിതുവഹ്നിയുംവലാതിരി
ഞ്ഞുൾക്കില്ലാതാതുള്ളമാറുജ്വലിച്ചെരിഞ്ഞിതു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.