താൾ:Jaimineeaswamedham 2 part.pdf/113

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

623 കിളിപ്പാട്ട്
പോർമദംതെല്ലുണ്ടിവർക്കതുപോക്കുവാൻ കാർമുകംഞാനെടുത്തീടുന്നതെങ്ങിനെ സ്തീകളിൽബാണംപ്രയോഗിയ്ക്കയെന്നതു ലോകർകേൾക്കുമ്പോൾപരിഹസിച്ചീടുമെ കർത്തവ്യമെന്തെന്നുചിന്തിച്ചുവേഗത്തി ലുത്തുംഗഗൗരവംപൂണ്ടുതേരോടിച്ചു വമ്പ്രതാപംപൂണ്ടുനില്ക്കുന്നരാജ്ഞികൻ മുമ്പ്രദേശംപുക്കുനിന്നുചൊല്ലീടിനാൻ രാജഭാവംപൂണ്ടരാമാശിഖാമണെ രാജബിംബാനനെരാജിവലോചനെ എന്തിന്നാഹോതുടങ്ങുന്നുനീസാഹസം ചിന്തിച്ചതെത്രയുംമൂഢത്വമല്ലയോ മുപ്പാരിനീശനാമിന്ദ്രനെത്തന്നെയു മപ്പോരിൽമുന്നംമടക്കിഹനമ്മോടു കെല്പോടുനേരിട്ടടുത്തുയുദ്ധംചെയ്തു നില്പാനഹോനിങ്ങളെന്നേമഹാത്ഭുതം നൂറുമാൻപേടകളൊന്നിച്ചുപോരിന്നു കേറുമെന്നാകിലുംകേസരിക്കെന്തഹോ സ്ത്രീനിസർഗ്ഗംകൊണ്ടുവേണ്ടാസനംചെയ്തു ഹാനിയുണ്ടാകേണമെന്നില്ലശോഭനെ ബുദ്ധിയുംവേണ്ടകാര്യാകാര്യബോധവും ശക്തിയുംനീതിയുംസ്വാതന്ത്ര്യവുംശുഭെ സ്ത്രീജനത്തിന്നില്ലതജ്ജയത്തിന്നില്ല പൂജനീയത്വമെന്നല്ലതുചെയ്യുകിൽ ഭോഷനാണിന്നിവൻതാനെന്നുകേട്ടവർ ദൂഷണംചെയ്തുചിരിയ്ക്കുമെന്നാകയാൽ ഞാനുരയ്ക്കുംഹിതംനീയനുഷ്ഠിയ്ക്കേണ മൂനമെന്നാലങ്ങുമിങ്ങുമില്ലോമലെ

മാനമാത്സര്യംവെടിഞ്ഞെന്റെവാജിയെ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/113&oldid=160797" എന്ന താളിൽനിന്ന് ശേഖരിച്ചത്