താൾ:Jaimineeaswamedham 2 part.pdf/112

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

622 അശ്വമേധം
മുമ്പ്രകോൻനന്ദനൻതന്നെയുംവീക്ഷിച്ചു ദുർഗ്ഗാഭഗവതിപോലെനിന്നീടിനാ ളക്കാലമർജ്ജുനൻവിഖ്യാതവിക്രമൻ വൃത്തമെല്ലാമറിഞ്ഞല്പംകയർത്തങ്ങു മത്തനായ്സൈനികന്മാരുമായങ്ങിനെ വെക്കാരണസ്ഥലംപൂക്കുനോക്കുംനേര മുൾക്കമ്പമെന്നിയെയുദ്ധമാടീടുവാൻ ചൊൽക്കൊണ്ടവണ്ണംമുതൃന്നുമുഷ്ക്കുൾക്കൊണ്ടു നിൽക്കുന്നപെൺചമൂവർഗ്ഗങ്ങളേക്കണ്ടു നിസ്സാരമാണിവർക്കുള്ളോരുവീര്യമെ ന്നുത്സാഹഹീനനായ് നിന്നുപോയപ്പൊഴെ നേരിട്ടണഞ്ഞുകിരീടിയെനാരികൾ പോരിന്നുതട്ടിവിളിച്ചുചൊല്ലീടിനാർ വമ്പർചൂടുംമൗലിരത്നമെചൊല്ക്കൊണ്ടൊ രുമ്പർകോൻപൂത്രനെത്രഭവാനെങ്കിലോ സ്വസ്ഥനായ് നില്ക്കുന്നതെന്തിന്നുവില്ലെടു ത്തസ്തശങ്കംനല്ലസംഗരംചെയ്തെടൊ പോരുമെന്നാകിലീഞങ്ങടെപോർമദം തീരുമാറസ്ത്രംപ്രയോഗിയ്ക്കുകിങ്ങിനെ ഭീരുഭാവംഭവാനൊക്കില്ലചൊൽക്കൊണ്ട പേരുപാഴിൽകളഞ്ഞാലതുനല്ലതോ എന്നുചൊല്ലിച്ചുഴന്നീടിനാരന്നേര മിന്ദ്രപുത്രൻമഹാവീരചൂഡാമണി എന്നേവിചിത്രമേനന്നുനന്നിത്തരം സന്ദേഹഹീനമീക്കാണുംവധൂഗണം വന്നെതൃത്താഹവംചെയ് വാൻവിജൈത്രനാ മെന്നെയുണ്ടെല്ലോവിളിയ്ക്കുന്നുദൈവമേ എന്തിവർക്കുള്ളവീര്യംഞാനെതൃക്കുകിൽ

പിന്തിരിഞ്ഞോടുമെന്നുള്ളതോനിർണ്ണയം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Jaimineeaswamedham_2_part.pdf/112&oldid=160796" എന്ന താളിൽനിന്ന് ശേഖരിച്ചത്