താൾ:Harishchandran 1925.pdf/115

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

108 ഹരിശ്ചന്ദ്രൻ രോ ഘട്ടങ്ങളിലും ഞാൻ നേരിട്ടോ ആൾമുഖേനയോ ഹരിശ്ചന്ദ്രനോടു അസത്യം പറവാൻ നിർബന്ധിച്ചു.അതിനുവേണ്ടി എല്ലാ ഉപായങ്ങളും ഞാൻ പ്രയോഗിച്ചു.എന്നിട്ടും ഇദ്ദേഹം ആദ്യം പറഞ്ഞ വാക്കു മാരുകയോ അദർമ്മം പ്രവർത്തിക്കുകയോ ചെയ്തില്ല. ഇതുപോലെ സത്യവാനായിട്ട് ത്രൈലോക്യത്തിൽ വേറെ ആരുമില്ലെന്നു തീർച്ചയാണ്. വസിഷ്ഠമഹർഷി തന്നെയാണു വാദത്തിൽ ജയിച്ചത്. ഞാൻ തീരെ പരാജിതനാകുകയുംചെയ്തു. ഹരിശ്ചന്ദ്രനെഞാൻഇത്രയൊക്കെകഷ്ടപ്പെടുത്തിയതിൽ വസിഷ്ഠന്നൊനിന്തിരുവടിക്കൊ വിരോധം തോന്നരുതെന്നും എന്റെ അപരാധം ക്ഷമിക്കണമെന്നും അപേക്ഷയുണ്ട്.ശുദ്ധഹൃദയനും, സത്യരക്ഷക്കായുള്ള കഷ്ടാനുഭവത്തെ സ്വധർമ്മമായി കരുതുന്നവനുമായ ഹരിശ്ചന്ദ്രരാജവ് എന്റെ അപരാധത്തെ ക്ഷന്തവ്യമായി കരുതുമെന്ന് എനിക്കുറപ്പുണ്ട്.ദേവസഭയിലെ നിശ്ചയപ്രകാരം എന്റെ ചിരസഞ്ചിതമായ തപസ്സിന്റെപാതി ഫലവും ഹരിശ്ചന്ദ്രനിൽനിന്നപഹരിച്ച രാജ്യവും ഐശ്വർയ്യവും ഞാനിതാ ഹരിശ്ചന്ദ്രന്നു നൽകുന്നു.അദ്ദേഹം അതു സ്വീകരിക്കട്ടെ"

ഹരി-- (വിശ്വാമിത്രനോട്) നിന്തിരുവടി തരുവാൻ സമ്മതിച്ച തപസ്സിന്റെ ഫലം എന്റെ ഗുരുവായ വസിഷ്ഠമഹിർഷിയുടെ കല്പനയുള്ള പക്ഷം ഞാൻ സ്വീകരിക്കാം.എന്നാൽ, ഞാൻ നിന്തിരുവടിക്കുദാനം ചെയ്തതായ രാജ്യത്തെ വീണ്ടും സ്വീകരിച്ച് ദത്താപഹാരപാപത്തെ ഞാനനുഭവിക്കയില്ല. അങ്ങിനെ വേണമെന്ന് ഇവിടുന്ന് കല്പിക്കരുത്.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/115&oldid=160617" എന്ന താളിൽനിന്ന് ശേഖരിച്ചത്