താൾ:Harishchandran 1925.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

96 ഹരീശ്ചന്ദ്രൻ ചന്ദ്രമതി ബന്ധനത്തിലാ‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌‌യത്. "ആപത്തു വരുമ്പോൾ കൂട്ടത്തോടെ" എന്നുണ്ടല്ലൊ. ചന്ദ്രമതിയൂടെ ആപത്ത് ഇത്രയൊക്കെയായിട്ടൂം

അവസാനിച്ചില്ല.അവർ ബ്രാഹ്മണഗൃഹത്തിലേക്കൂ പോകൂമ്പോൾ അവർക്കൂ പിണഞ്ഞ മറ്റൊരാപത്ത് ഇതിലൂം ഭയങ്കരമായിരുന്നു. ആ രാത്രിയിൽ കാശിരാജാവിന്റെ പൂത്രനെ ചില കള്ളൻമാർ കഴുത്തു ഞെക്കിക്കൊന്ന് അയാളുടെ ദേഹത്തിലുള്ള പണ്ടങ്ങളെല്ലാം അഴിച്ചുകൊണ്ട്പോയി.ആ കുട്ടിയെ കള്ളൻമാർ കൊന്നിട്ടുള്ള വഴിയിൽകൂടെയാണ് ചന്ദ്രമതി പോയത്.വഴിയിൽ ഒരു കുട്ടി മരിച്ചുകിടക്കുന്നതു ക​ണ്ട് , കാഴ്ചയിൽ തന്റെ കുട്ടിയുടെ വലുപ്പത്തിലുള്ള ആ കുട്ടിയുടെ ശവം തന്റെ കുമാരന്റേതുതന്നെണെന്നവർക്കു തോന്നി.ശവം ദഹിപ്പിക്കാതിരുന്നാൽ പ്രേതാദികൾ എടുത്തുകൊണ്ടുപോകുമെന്നു കേട്ടിട്ടുള്ളതുകൊ​ണ്ട് , തന്റെ കുട്ടിയുടെ ശവംതന്നെ ചുടലയിനിന്നു ഭൂതങ്ങൾ എടുത്തുകൊ​​ണ്ടുവന്നതാണെന്നവർ തീർച്ചപ്പെടുത്തി.ചന്ദ്രമതിയുടെ തൽക്കാലത്തെമനസ്ഥിതി വിചാരിച്ചാൽ അങ്ങിനെ തോന്നിയതിൽ ആശ്ചര്യമില്ല.ഏതായാലും ഈ സംശയം തീരാതെ പോവുകവയ്യ എന്നു വിചാരിച്ച് അവർ അടയാളവും നോക്കിക്കൊണ്ട് ആ ശവത്തിനരികെ ഇരുന്നു.അപ്പോഴക്ക് കാശിരാജാവിന്റെ ഭൃത്യൻമാർ,കാ​ണാതെപോയ രാജകുമാരനെ തിരഞ്ഞുംകൊണ്ട് ചൂട്ടും പന്തവുമായി ആ വഴി










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/103&oldid=160604" എന്ന താളിൽനിന്ന് ശേഖരിച്ചത്