താൾ:Harishchandran 1925.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഏഴാമദ്ധ്യായം 95

ഞ്ഞുകൊണ്ടിരുന്നു.  എങ്കിലും സ്ഥിരപ്രതിഷ്ഠിതമായ ധർമ്മബോധം അവയെല്ലാം ജയിച്ച് മേലേ നിന്നു. അദ്ദേഹം ചന്ദ്രമതിയോടു പറഞ്ഞു _"ഭവതി ചാരിത്രശുദ്ധിയെപ്പറ്റി ശങ്കിക്കേണ്ട . ആ മഹാപാപിയായ ഹരിശ്ചന്ദ്രൻ ഞാൻ തന്നെയാണ്" ഇങ്ങിനെ പറഞ്ഞതിൽപിന്നെ ശുക്രൻ ധനം ചോദിച്ചതു മുതൽ താൻ വീരബാഹുവിന്റെ  ഭൃത്യനായി  ചുടലയിൽ  വന്നതുവരെയുള്ള  സകല  വർത്തമാനങ്ങളും അറിയിച്ചു.  എന്നിട്ടു  പറഞ്ഞു - "എന്തുതന്നെയായാലും സത്യം കൈവിട്ടുകൂട ,  എന്റെ  സ്വാമിയായ  വീരബാഹുവിന്റെ  അവകാശം  കൊടുക്കാതെ  ശവദാഹം  അസാദ്ധ്യമാണ് .  അതുകൊണ്ട്  ഭവതിയുടെ  സ്വാമിയായ  ബ്രാഹ്മണനോടു  വിവരം  പറഞ്ഞ്  ഒരു  പണവും  മുണ്ടും  വാങ്ങി  വരണം"

ഇതുകേട്ട് ചന്ദ്രമതി കുട്ടിയുടെ മൃതദേഹം അവിടെത്തന്നെ വെച്ച് ബ്രാഹ്മണഗൃഹത്തിലേക്കു പുറപ്പെട്ടു.

പല പല സങ്കടങ്ങൾകൊണ്ടു മനസ്സു തള൪ന്നിട്ടുണ്ടെങ്കിലും ചാരിത്രശുദ്ധിയെപ്പറ്റിയ സംശയം തീ൪ന്നതുകൊണ്ട് അല്പം ഒരു സമാധാനം തോന്നി. അതുകൊണ്ടാണ് ആ അവസരത്തിൽ അവിടെ നിന്നു പോകാൻ ആ സ്വാധിക്കു ശക്തിയുണ്ടായത്. ചന്ദ്രമതി പോയതിൽ പിന്നെ ഹരിശ്ചന്ദ്രൻ തന്റെ മൃതനായ കുമാരന്റെ അരികത്തിരുന്നു വ്യസനം സഹിക്കാതെ വിലപിച്ചുകൊണ്ടിരുന്നു.










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Harishchandran_1925.pdf/102&oldid=160603" എന്ന താളിൽനിന്ന് ശേഖരിച്ചത്