താൾ:Hamlet Nadakam 1896.pdf/32

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


26 ഹാംലെറ്റ് നാടകം __________________________________________________

  അല്ലിന്റെപിമ്പുപകലെന്നതുപോലെചൊല്ലാ.
  മിലിലീഷൽനീചതിയനായ്പരികില്ലൊരാൾക്കും     61

എന്നാൽ പോയി വരൂ. ഇതെല്ലാം എന്റെ അനുഗ്രഹം

  കൊണ്ട തന്റെ മനസ്സിൽ പതിഞ്ഞു കിടക്കട്ടേ.

ലെർ-- ഞാൻ ഭക്തിപൂർവ്വമായി യാത്ര പറയുന്നു. പൊ-- സമയം തന്നെ ക്ഷണിക്കുന്നു. തന്റെ ഭൃത്യന്മാരും

   കാത്തു നിൽക്കുന്നു ചെല്ലു.

ലെർ-- ഒഫീലിയെ ഞാൻ പോയി വരട്ടെ. ഞാൻ പറഞ്ഞതു

   നല്ലവണ്ണം ഓർമ്മ വച്ചുകൊള്ളു

ഒഫീ-- ഞാനത് എന്റെ മനസ്സിൽവെച്ചു പൂട്ടിരിക്കുന്നു. അതിന്റെ

   താക്കോൽ നിങ്ങൾ തന്നെ സൂക്ഷിക്കണം.

ലെർ-- എന്നാലങ്ങിനെയാകട്ടെ. (പോയി) പൊ-- അതോർമ്മപ്പെടുത്തിയതു നന്നായി. ഇയ്യിടയിൽവെച്ചു

   പലപ്പോഴും അദ്ദേഹം നിനക്കു സ്വകാര്യം സംസാരിപ്പാ
   നവസരംതരാറുണ്ടെന്നും നീ അദ്ദേഹത്തോട് 
   വെളിവായും ധാരാളമായും സംസാരിക്കാറുണ്ടെന്നും 
   ഞാൻ കേട്ടിട്ടുണ്ട് എനിക്കു കരുതലനിവേണ്ടി എന്നോടു   
   പറഞ്ഞ വിധം അതിങ്ങനെ തന്നെയാണെങ്കിൽ എന്റെ  
   മകളെണെന്നുള്ള നിലക്കും നിന്റെ  
   മാനത്തിനുയോജിക്കുന്നവണ്ണം നീ വ്യ                     
   ക്തമായി നിന്നെ അറിയുന്നില്ലെന്നും ഞാൻ  
   പറയേണ്ടതാണ്. നിങ്ങൾ തമ്മിലെന്താണുള്ളത് ?  
   എന്നോട് പരമാർത്ഥം പറയൂ!

ഒഫീ-- സ്വാമി ! ഇയ്യെടയിൽവെച്ചഅവിടുന്നെന്നോടു പ്രേമ

   സൂചകങ്ങളായ പലേ എണ്ണങ്ങളും കാണിച്ചിട്ടുണ്ട്.

പൊ-- പ്രേമമോ ഫൂ ! ഈ വക അപകടവിഷയങ്ങളിൽ

   പരിചയമില്ലാത്ത പ്രായം ചെല്ലാത്ത പെണ്ണിനെപ്പേലെ
   നീ സംസാരിക്കുന്നുവെല്ലേ. നീ പറയുംപ്രകാരം ആ 
   കാണിച്ചതിൽ നിനക്കു വിശ്വാസമുണ്ടോ?
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/32&oldid=160557" എന്ന താളിൽനിന്ന് ശേഖരിച്ചത്