ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല
ഹാംലെറ്റ നാടകം 24
കുമ്പിട്ടീടുന്നകാലത്തിനുപെടുമൊരുപൈ-
തങ്ങളെത്തെല്ലുമാത്രം
കൂമ്പിന്നുള്ളംവിടർക്കുന്നളവൊരുപുഴുവുൾ-
പ്പെട്ടുപീഡപ്പെടുത്തും
വമ്പേറുംയൌവനത്തിന്നുദയമതിലലി-
ഞ്ഞുള്ളമഞ്ഞിന്റെമേലേ
മുമ്പേവീശാനെളുപ്പംപെരുതുപകരുമാ
ക്കാറ്റുമുറ്റംജഗത്തിൽ 54
അതുകൊണ്ടു വളരെ കരുതിയിരിക്കു. സൂക്ഷിച്ചാലാപ ത്തില്ല. യൌവനം, അരികെ ആരുമില്ലെങ്കിൽകൂടി തന്നെ ത്താനെതൃക്കാം.
രഫീ-ഈ സദുപദേശത്തിന്റെ ഫലത്തെ ഞാനെന്റെ ഹൃദ
യത്തിന്റെ കാവൽക്കാരനാക്കി വെക്കും. എന്നാൽ,
കണ്ടനിർദ്ദയപുരോഹിതാകൃതികൾ
താൻകൊടുക്കുമുപദേശമുൾ.
ക്കൊണ്ടിടാതെബഹുതണ്ടുതപ്പികൾവി.
ചാരഹീനർമദാനാർത്തരായ്
ഇണ്ടലറ്റുമൃദുകൊഞ്ചലാംസുഖവ-
ഴിക്കുപോയ്പറയുമാംവിധം
കണ്ടകാഢ്യകടുകുത്തലാംവഴിയി-
നിക്കുവാനിനുകഥിക്കൊലാ 55
ലെർ-എയ്! എന്നെപ്പേടിക്കേണ്ട. ഞാൻ വളരെ നേരമായി
താമസിക്കുന്നു. ഒ! എന്റെ അച്ഛനിതാ ഇങ്ങോട്ടു വരുന്നു.
(പൊളോണിയസ്സു പ്രവേശിക്കുന്നു)
രണ്ടനുഗ്രഹമുണ്ടായാലുണ്ടതിന്നധികംഗുണം
രണ്ടാമതുംയാത്രചൊല്വാനുണ്ടായ്പിന്നിതുമേതരം 56
പൊ-അല്ലാ ലെർട്ടീസ്സിപ്പോഴുമിവിടെയാണ? കപ്പൽകേറു! ക
പ്പൽകേറു! കുറവുതന്നെ. തന്റെ കപ്പലിന്റെ പായ നീർത്തി
ശരിയാക്കിയിരിക്കുന്നു. തനിക്കുവേണ്ടി കാത്തുനില്ക്കുകയാ
ണ്. ഇതാ എന്റെ അനുഗ്രഹം എപ്പോഴും തന്റെ കൂടെ
(ലേർട്ടീസേസിന്റെ തലയിൽ കൈവച്ചുകൊണ്ട്)
പുരോഹിതാകൃതികൾ = പുരോഹിതവേഷം കെട്ടിയവർ