താൾ:Hamlet Nadakam 1896.pdf/21

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


അങ്കം-1 രംഗം 2
15

ഹാം-- അമ്മേ! എന്നാൽ കഴിയുന്നിടത്തോളം ഞാൻ ഇവിടുത്തെ മനസ്സുപോലെ നടക്കാം.
രാജാ-- എന്താ നല്ല മറുവടിയായി. ഡന്മാർകിൽ നമ്മെപ്പോലെ തന്നെ ഇരിക്കൂ. റാണി വരൂ!

ഹാംലെറ്റിങ്ങനെ സൌമ്യമായ് നിജമനസ്സാൽ

സ്സമ്മതം നൽകയാൽ

നാംലബ്ധപ്രമദംതെളിഞ്ഞതിനാൽ

ഡന്മാർക്കു രാജാവു ഞാൻ

പാനം ചെയ്്വതുവാനിലാവലിയതോ

ക്കാർക്കാതെയല്ലീമഹീ

സ്ഥാനത്തുള്ളിടിതൻപ്രതിദ്ധ്വനി മുഴ-

ങ്ങട്ടേ നഭസ്സിങ്കലും

37

വരൂ് (ഹാംലറ്റല്ലാതവരൊക്കെ വാദ്യഘോഷത്തോടെ പോയി)

ഹാം--

ഹാഹാ ദൈവകടുപ്പമുള്ളുടലലിഞ്ഞൊക്കെ

ക്രമാൽ വെള്ളമായ്

ദേഹാംശംമ മഞ്ഞുപോലെചിതറിപ്പോ

യെങ്കിൽ നന്നീശ്വരാ

ഹാ ഹാ ദുർഘടമടുത്തഹത്യ പെരുതാം

പാപം നരക്കെന്നുനി

യാഹാ നിത്യ! വിധിച്ചിടായ്കിതുകൊണ്ടും

പോരുമെ ദൈവമേ

38
ഇതു ബുദ്ധിമുട്ടു വിഷമം കടക്കുവാ-

നിശു---വലം പഴയ രീതിതാൻ

ഇതിലിണ്ടിരിക്കിലൊരു ലാഭലേശമി-

ല്ലിതിതോന്നിടുന്നിതിഹലോകമോർക്കിൽമേ

39
ഛെ! തുച്ഛം - ഫലമതിലെക്കായ് വളരും

നിലമിതു കാണുന്നു കള പറിക്കാതെ

വളരും കാടും പടലും

വളരെത്തിങ്ങീട്ടവർക്കുവശമായി

40

ഇത്രത്തോളമാവെ! തീപ്പെട്ടിട്ടു രണ്ടു മാസമേ ആയിട്ടുള്ളൂ. ഇല്ല; അത്രയായിട്ടില്ല രണ്ടില്ല -- അത്ര നല്ല ഒരു രാജാവ് --

"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/21&oldid=160546" എന്ന താളിൽനിന്ന് ശേഖരിച്ചത്