14 ഹാം ലെറ്റ് നാടകം
നാമെന്നാലറിയേണ്ടതെന്തതറിവുണ്ടെ.
ല്ലാർക്കുമേദൈവമായ്
നാമെന്തിന്നിഹനീരസാല്പിറുപിറു-
ത്തീടുന്നുദു:ഖിച്ചഹോ
ആയിചീത്തയിതീശ്വരന്നുമിഹച-
ത്താൾക്കും സ്വഭാവത്തിനും
ന്യായംവിട്ടപരാധമാണതുവിശേ-
ഷിച്ചും വിചാരിക്കണം 36
ആദിനരമൃത്യു തൊട്ടീ
മാതിരിജാതിസ്വഭാവമെന്നോതും
പിതൃജനമൃതികഥപതിവിതി
മതിപെടുമാലോചനക്കിതപ്രകൃതം 37
ഫലമില്ലാത്ത തന്റെ oരo ദു:ഖം വലിച്ചു ദൂരെക്കളവാനും നമ്മെ തന്റെ അച്ഛനെപ്പോലെ വിചാരിപ്പാനും നാം അപേക്ഷിക്കുന്നു. എന്തുകൊണ്ടെന്നാൽ താൻ നമ്മുടെ സിംഹാസനത്തിന്റെ വളരെ അടുത്ത അവകാശിയാണെന്നും ഒരു പ്രിയമുള്ള അച്ഛനു സ്വന്തം മകന്റെ മേലുള്ള വാത്സല്യ വിശേഷത്തിൽ ലേശം പോലും കുറയാത്ത വാത്സല്യം നാം തന്റെ പേരിൽ കാണിക്കുന്നുണ്ടെന്നും ജനങ്ങൾ മനസ്സിലാക്കട്ടെ. "വിറ്റൻബർഗ്ഗ്"സർവ്വകലാശാല യിലേക്കു മടങ്ങി പോവാനുള്ള തന്റെ വിചാരം, നമ്മുടെ ആഗ്രഹത്തിന്ന് എത്രയോ വിരോധമായിട്ടുള്ള താണ. നമ്മുടെ പ്രധാന സേവനം ജ്യേഷ്ടന്റെ മകനും നമ്മുടെ മകനുമായ താൻ നമ്മുടെ അടുക്കൽ തന്നെ ഉന്മേഷത്തോടുകൂടി സുഖമായി താമസിപ്പാൻ നാം തന്നോടപേക്ഷിക്കുന്നു.
റാണി-ഹാം ലെറ്റേ! തന്റെ അമ്മയുടേ അപേക്ഷ മിത്ഥ്യ്യാക്കരുതെ, ഞാനപേക്ഷിക്കുന്നു. ഞങ്ങടെകൂടെ താമസിക്കു. വിറ്റൻബർഗ്ഗിലേക്കു പോകല്ലേ!
വിറ്റൻബർഗ്ഗ്-ഈ സർവ്വകലാശാല സ്ഥാപിച്ചത് ക്രി.അ.1502-ൽ ആണു. ഈ കഥ നടന്ന കാലം അതിന്നു മുമ്പാകയാൽ ഈ സർവ്വകലാശാലയെ ഇവിടെ പ്രസ്താവിച്ചത ഷേക് സ്പിയർക്കു തെറ്റി
പ്പോയിരിക്കുന്നു.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Apnarahman എന്ന ഉപയോക്താവിനായിരിക്കും. | |||||
| ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
| സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
| (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |
