താൾ:Hamlet Nadakam 1896.pdf/185

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം--5 രംഗം--2


ക്രൂരക്ഷോണിയിൽ വാണുമൽക്കഥകഥി.

പ്പാൻബുദ്ധിമുട്ടേണമേ 322

(ദൂരത്തു നിന്നെ ന്ന പോലെ ഉള്ളീൽനിന്നു പട്ടാളക്കാരുടെ വെടിയും വാദ്യഘോഷവും).

ഓസ-- ചെറുപ്പക്കാരാനായ ഫോറ്റിൻബ്രാസ്സു ജയലക്ഷിയോടുകൂടി പോളന്റിൽനിന്നു വന്നിട്ട ഇംക്ലാന്റിൽനിന്നു വന്ന രാജപ്രതിനിധികളെ ബഹുമാനിപ്പാൻ വെടി വെക്കുകയാണിത.

ഹാം--അയ്യോ!! ഞാൻ മരിക്കുന്നു, ഹൊറെഷ്യോ! ൟ ഉഗ്രമായ വിഷം എന്റെ ശക്തിയെ തീരെ ജയിക്കുന്നു. ഇംക്ലാന്റെഇലെ വർത്റ്റ്മാനം അറിയുന്നത്വരെ ഞാൻ ജീവിച്ചിരിക്കില്ല. എന്നാൽ ഞാൻ ഇപ്പോൾ പറയാം. തിരഞ്ഞെടുക്കുന്നതു ഫോർട്ടിൻബ്രാസ്സിനെ ആവും. ആയാൾക്ക എന്റെ, മരിപ്പാൻ പോകുമ്പോഴതെ സമ്മത്മുണ്ട, അത ആയാളോടു പറയുക. ഞാൻ ഇങ്ങിനെ ചെയ്പാനുള്ള കാരണങ്ങളും. ഗുരുലഘുത്വം നോക്കണ്ടാ എനി ഒന്നും പറയുന്നില്ല. (മരിക്കുന്നു).

ഹൊ-- ഒരു മഹത്തായ ഹൃദയം ഇതാ പൊളിയുന്നു. രാത്രി മംഗളമായി ഭവിക്കട്ടേ സുഗ്ദീലനായ രാജകുമാരാ!

അങ്ങുന്നുപോംവഴിയിലുത്തമദൈവദൂതർ

തിങ്ങിപ്പരംതവസുഖത്തിനുപാട്ടുപാടി.

എങ്ങുംതേടസ്ഥമനയാതെഭവാനേയേറ്റം

മംഗല്യമാംപരപദത്തിലണച്ചിടട്ടേ. 323

ഇങ്ങോട്ടെന്തിനാ ഭേരി വരുന്നത്?(ഉള്ളിൽ നടക്കുന്നു)

ഫോർട്ടിൻബ്രസ്സും ഇംക്ലാന്റു രാജപ്രിതിനിധികളും മറ്റും ചിലരും പ്രവേശിക്കുന്നു.

ഹൊ--ൟ കാണുന്നത എന്താണെ?

ഹൊ-നിങ്ങൾക്കെന്താ കാണേണ്ടത്? കഷ്ടമോ അത്ഭുതമോ ആയ വല്ലതുമാണെങ്കിൽ തെരച്ചിൽ മതിയാക്കാം.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/185&oldid=160538" എന്ന താളിൽനിന്ന് ശേഖരിച്ചത്