താൾ:Hamlet Nadakam 1896.pdf/183

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ലെ- ഹും എന്തിനാ? ഒരു കാട്ടുകോഴിയുടെ മാതിരി എൻറെ സ്വന്തം വലയിൽ, ഓസറിക്കേ! എൻറെ സ്വന്തം ചതികൊണ്ടു ഞാൻ ന്യായമായി കൊല്ലപ്പെട്ടു. ഹാം- രാജ്ഞിക്കെന്താ? രാജാ- അവരുടെ രക്തം കണ്ടു മോഹാലസ്യപ്പെട്ടിരിക്കയാണ്. റാണി - അല്ല, അല്ല. പാനം, പാനം, അയ്യോ!! എൻറെ പ്രിയപ്പെട്ട ഹാംലെറ്റേ! പാനം, പാനം എനിക്കു വിഷം തന്നിരിക്കുന്നു. ഹാം- അയ്യോ! ദുഷ്ടനെ! അയ്യോ! വാതിലടക്കട്ടേ. ചതി അതു കണ്ടുപിടിക്കട്ടെ. (ലെർട്ടീസ്സു വീഴുന്നു) ലെ- അതിവിടെയുണ്ട്, ഹാംലേറ്റേ, ഹാംലെറ്റേ! ഇവിടുന്നഹതനായി. ഭൂമിയിലുള്ള ഏതു മരുന്നും ഇവിടെക്കു ഗുണം ചെയ്യാൻ മതിയാവില്ല. ഇവിടെക്കു അരമണിക്കൂറോളം ആയുസ്സില്ല. ചതിയുള്ള ആ ആയുധം അരണിക്കൂറോളം ആയുസ്സില്ല. ചതിയുള്ള ആ ആയുധം ശക്തി ക്ഷയിക്കാതെയുള്ള വിഷയത്തോടുകൂടി ഇവിടുത്തെ കയ്യിലുണ്ട്. ആ കള്ളപ്പണി എൻറെ നേരെ തന്നെ തിരിച്ചു കുത്തി. എനി ഒരിക്കലും എഴുനില്ക്കാത്ത വിധത്തിൽ; നോക്കൂ ഞാനിതാ ഇവിടെ വീണിരിക്കുന്നു. ഇവിടുത്തെ അമ്മക്കു വിഷമേറ്റിരിക്കയാണ്. എനിക്ക് വയ്യാ- രാജാ- രാജാവിനെയാണ് കുറ്റം പറയേണ്ടത്. ഹാം- ആ ഹാ! മുന വിഷമയമാക്കിട്ടും ഉണ്ടോ? എന്നാൽ തൻറെ പ്രവൃത്തിക്കു വിഷമേല്പിക്കട്ടേ. (രാജാവിനെ കത്തുന്നു) എല്ലാവരും- രാജദ്രേഹം, രാജദ്രേഹം. രാജാ- അയ്യോ എനിയെങ്കിലും എന്നെ രക്ഷിക്കണേ സ്നേഹിതന്മാരെ! എനിക്കു ഉപദ്രവം തട്ടിട്ടെ ഉള്ളൂ. ഹാം- അഗമ്യാധമനം ചെയ്യുന്നവനായി, ഘാതകനായി, ദുഷ്ടനായി, ഡന്മാർക്കകാരനായ നീ ഈ വിഷം കുടിച്ചുതീർക്ക്. നിൻറെ ഒരുമ ഇവിടെ ഉണ്ടോ? എൻറെ അമ്മയുടെ പിന്നാലെ പോ. (രാജാവ് മരിക്കുന്നു.) ലെ- അദ്ദേഹത്തിന്നു, നല്ല മര്യാദക്കു കൊടുത്തു. അത് അദ്ദേഹം തന്നെ ഉണ്ടാക്കിട്ടുള്ള വിഷമാണ്

Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/183&oldid=160536" എന്ന താളിൽനിന്ന് ശേഖരിച്ചത്