താൾ:Hamlet Nadakam 1896.pdf/182

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

176

ഹാംലെറ്റനാടകം

ഹാം ലെറ്റേ! എന്റെ മുഖം തൊടക്കുന്ന ശീലയെടുത്തു തന്റെ നെറ്റി തുടക്കൂ. തന്റെ ഭാഗ്യത്തിന്നുവേണ്ടി റാണി നല്ലവണ്ണം പാനം ചെയ്യുന്നു ഹാംലെറ്റേ.

ഹാം- സുശീലയായ അമ്മേ!

രാജാ- ഗർട്രഡി സേവിക്കരുതേ.

റാണി- ഞാന്തു ചെയ്യും, സ്വാമീ എനിക്കു മാപ്പു തരുവാനപേക്ഷിക്കുന്നു.

രാജാ-(സ്വാഗാതം) അതു വിഷംകൂട്ടിയ കപ്പാണ. എനി പറഞ്ഞിട്ടു ഫലമില്ല.

ഹാം- എനിക്കിനിയും കുടിപ്പാൻ ധൈൎയ്യമില്ല. പിന്നെ ആവാം.

റാണി- വരൂ! ഞാൻ തന്റെ മുഖം തുടക്കട്ടേ.

ലെ- സ്വാമീ! ഞാനിപ്പോൾ ഇദ്ദേഹത്തെ കുത്തും.

രാജാ- ഞാനതു വിചാരിക്കുന്നില്ല.

ലെ- (സ്വാഗതം) എങ്കിലും അത എന്റെ മനസ്സാക്ഷിക്കു ഏകദേശം വിപരീതമാണ.

ഹാം- മൂന്നാമത്തെതിനു വരൂ. ലേട്ടീസ്സെ! താൻ കളിക്കുക മാത്രമാണ- തനിക്കു കഴിയുന്നേടത്തോളം ഷക്തിയോടുകൂടി ഏല്പിച്ചു കൊള്ളൂ. എന്നെ കുളിപ്പിക്കുകയാണെന്നു തോന്നുന്നു.

ലെ- അങ്ങിനെയാ ഇവിടുന്ന പറയുന്നത? വരൂ.(അവരങ്കം വെട്ടുന്നു)

ഓസ- ഇരുപരിഷക്കും ഒന്നും ഇല്ല.

ലെ- ഇതാ നോക്കിക്കൊള്ളു.(ലെർട്ടീസ്സ ഹാം ലെറ്റിനെ മുറിപ്പെടുത്തുന്നു. പിന്നെ കലശലായ അങ്കത്തിൽ അവർ വാൾ മാറി ഹാം ലെറ്റ ലെർട്ടീസ്സിനേയും മുറിപ്പെടുത്തുന്നു.)

രാജാ- അവരെ വേർ വിടുത്തു. വല്ലാതെ കോപിച്ചിരിക്കുന്നു.

ഹാം- അല്ല, വരൂ ഏനിയും(റാണി വീഴുന്നു)

ഓസ- അയ്യോ! രാജ്ജിനിയുടെ നേരെ അങ്ങോട്ടു നോക്കൂ.

ഹൊ- അവരിതഭാഗക്കരുടെ മേൽനിന്നും രക്തമൊലിക്കുന്നു. ഇതെങ്ങിനെയാ തിരുമനസ്സെ?

ഓസ-എങ്ങിനെയാ വെർട്ടിസ്സെ?




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/182&oldid=160535" എന്ന താളിൽനിന്ന് ശേഖരിച്ചത്