താൾ:Hamlet Nadakam 1896.pdf/145

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

അങ്കം-4 രംഗം-5

അമ്മഹാനെന്നുംസദയം-ദൈവം

നന്മയിൽചെയ്യംസഹായം ദൈവം അങ്ങയുടെകൂടെ ഉണ്ടാവനായി ഞാൻ പ്രാർത്ഥിക്കുന്നു.(പോയി)

ലെ- ഹാ ദൈവമേ! അങ്ങിതു കാണുന്നുണ്ടോ?

രാജാ-ലെട്ടീസ്സേ! തന്റെ വ്യസനത്തോടുകൂടി എനിക്കു സംസാരിക്കണം. അതിനു സമ്മതിക്കാത്ത പക്ഷം താനെന്റെ അവകാശത്തെ നിഷേധിക്കുകയാവും. പുറത്തു പോയി, തനിക്കു വളരെ നല്ല ഉപദേശം തരുവാൻ തക്ക തന്റെ സ്നേഹിതന്മാരെത്തിരഞ്ഞുകൊണ്ടുവരൂ. നമ്മൾ രണ്ടാളും പറയുന്നതിനെ അവരെ കേട്ടതിൽ-

നേരിട്ടോഗൂഡമായോപരമിതിനരുനാം

നിന്നുവെന്നായവക്കുൾ

ത്തേരിക്കാണുന്നപക്ഷം‌പദവിപലതുമു-

ള്ളൊന്റെ രാജ്യം, കിരീടം

ഏറെസ്സത്തായജീവൻപലതിവകളത-

ല്ലെന്റെറസർവ്വസ്വവുംനാം

തീറായ്നൾകുന്നതുണ്ടേതവമനസിസമാ-

ധാനമെന്നൊന്നിനായി 275

അങ്ങിനെയല്ലെങ്കിൽ തന്റെ ക്ഷമയെ എനിക്കു കടം തരുവാൻ മനസ്സുണ്ടാവണം. എന്നാൽ, തന്റെ ആത്മാവിന്നു ശരിയായ സമാധാനത്തെ ഉണ്ടാക്കിക്കൊടുപ്പാൻ നാം തന്നോടു കൂടി യത്നിക്കും.

അദ്ദേഹത്തിന്നുപൊട്ടച്ചരമഗതി യതി-

ന്മട്ടു, മോർമ്മക്കുവേണ്ടി

പ്രത്യേകം‌തത്സ്വരൂപപ്രതിമ,യസി;പട-

ക്കോപ്പിതസ്ഥിസ്ഥലത്തിൽ

ആസ്ഥാപിക്കാതവസ്ഥെക്കെതിർവിഭവവുമി-

ല്ലാത്തസംസ്കാരവും,വ-

ന്നത്ത്യുച്ചത്തിൽ‌പുലമ്പുന്നിതുവഴിയിതിനെ-ന്തുന്നുനോക്കിപ്പിടിപ്പാൻ 276

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/145&oldid=160504" എന്ന താളിൽനിന്ന് ശേഖരിച്ചത്