താൾ:Hamlet Nadakam 1896.pdf/144

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റനാടകം

ഒഫീ- ഇതാ അങ്ങക്കു ശതകപ്പയും കൊളംബിയിനും അതാ ഇവിടെ റ്യൂ കുറച്ചെനിക്കുമുണ്ട. ഇതിനെ ഞായറാഴ്ച ദിവസങ്ങളിലെ ദൈവകടാക്ഷവല്ലീ എന്നു വിളിക്കാം. അങ്ങു, റ്യൂ ധരിച്ചാൽ വളരെ വ്യത്യാസം കാണും. ഇതു മുക്കുറ്റിയാണ. ഞാൻ കുറച്ചു കായാമ്പു തരാം. പക്ഷെ അതൊക്കെ എന്റെ അച്ഛൻ മരിച്ചപ്പോൾ വാടിപ്പോയി. അദ്ദേഹം യോഗ്യതയിൽ മരിച്ചു എന്നാണ പറഞ്ഞു കേൾക്കുന്നത. (പാടുന്നു).

പരമോത്സാഹിയാം‌യോഗ്യ-തരറോബിന്നാണതെന്നാൽ

പരിചോടീയെനിക്കുള്ളപരിതോഷം മുഴുവനും

ലെ-ഇവൾ മൌഢ്യം, കഷ്ടപ്പാട, എന്നു വേണ്ട നരകവും കൂടി സുഖവും ഭംഗിയും ഉള്ളതാക്കി തീർക്കുന്നു.

ഒഫീ- (പാടുന്നു) അദ്ദേഹം‌തിരിയെവരില്ലേ- എന്നാൽ

അദ്ദേഹംതിരിയെവരില്ലെ

ഇല്ലില്ലാ അദ്ദേഹം ചത്തു

ചത്തീടുവാൻ നിയ്യും‌മെല്ലെ-പ്പൊയ്ക്കോ

അദ്ദേഹം‌തിരിയെ വരില്ല

മീശമഞ്ഞിങ്കട്ടതന്റെ-വെള്ള

വാശിയാണദ്ദേഹത്തിന്റെ കേശവും‌വക്കിന്റെനാരിൽ-നിന്നു

ലേശവും തോല്ക്കില്ലനേരിൽ

അദ്ദേഹം‌പോലെയെല്ലൊകഷ്ടം-കഷ്ടം

അദ്ദേഹം‌പോയല്ലൊകഷ്ടം

നമ്മൾവ്യഥാവിലെചിന്നും-ദുഃഖ

മിമ്മട്ടുകാട്ടിടുന്നിന്നും


ശതകപ്പ=സ്തുസ്മിസൂചകം.

കൊളംബയിൽ=കൃതഘ്നതാസൂചകം.

റ്യൂ=റാണിയോടു പറയുന്നതാണ.

മുക്കുറ്റി=വിശ്വസിപ്പാൻ പാടില്ലായ്മയെ കാണിക്കുന്നു.

കായാമ്പു=സ്നേഹത്തേയും ഭക്തിയെയും സൂചിപ്പിക്കുന്നു

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/144&oldid=160503" എന്ന താളിൽനിന്ന് ശേഖരിച്ചത്