താൾ:Hamlet Nadakam 1896.pdf/136

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഹാംലെറ്റ നാടകം

എന്നാത്മാവിപ്പൊഴസ്വസ്ഥതയിലഘമതി.

ന്നുള്ളസൂക്ഷ്മസ്വഭാവ-

ത്തിന്നൊപ്പം‌തുച്ഛഹേതുക്കളുമരിയവിപൽ

സ്ഥാപനക്കെന്നുകാണും

തന്നെത്തട്ടിപ്പുറത്താക്കിടുമിതിഭയമുൾ

പ്പെട്ടുതാനേപുറത്തായ

വന്നെത്തുംകൂട്ടുകൂടാത്തൊരുപൊലിമപെടും

ശങ്കയാൽകുറ്റമെല്ലൊ 261

(ഹൊറേഷ്യാ ഒഫീലിയയോടുകൂടി രണ്ടാംമതും പ്രവേശിക്കുന്നു).

ഒഫീ-അതിസുന്ദരിയായ ഡന്മാർക്കു മഹാരാജ്ഞി എവിടെ?

റാണി- എന്താ ഇപ്പോൾ ഒഫീലിയെ?

ഒഫീ- (പാടുന്നു) ഞാൻ നിന്റെ സ്നേഹപ്രമാണം-മറ്റോ

രോന്നിൽ നിന്നെങ്ങിനെകാണും

കാക്കൾമീനോടുതിരണ്ടാ-തൊപ്പി

നൽക്കൊൽചെരിപ്പിവകൊണ്ടാം

റാണി-കഷ്ടമെ! സുമുഖി! എന്താ ൟ പാട്ടിന്റെ താല്പർയ്യം?

ഒഫീ-അതാ ചോദിക്കുന്നത? ഇതാ നോക്കിക്കൊള്ളു.

(പാടുന്നു) അദ്ദേഹം ചത്തുപോയാല്ലൊ- അമ്മേ

അദ്ദേഹംചത്തുപോയല്ലൊ

നോക്കുതലക്കൊരുപുല്ലും- കട്ട

കാക്കലൊരുകരിങ്കലും

റാണി- മതി ഒഫീലിയെ എന്നാൽ

ഒഫീ- നോക്കു(പാടുന്നു) അദ്ദേഹത്തിനുടെമേലെ-മൂടും

വസ്ത്രമൊരുകുന്നിന്മേലെ

നിങ്ങീടും മഞ്ഞെന്നപോലെ-ബഹു

ഭംഗിയിലായിട്ടുചാലെ

(രാജാ പ്രവേശിക്കുന്നു)

റാണി- ഹേ! ഇങ്ങോട്ടു നോക്കു. എന്റെ ഭർത്താവ-


കാക്കൾ എന്നത ഒരു വക മത്സ്യമാണ.

ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/136&oldid=160494" എന്ന താളിൽനിന്ന് ശേഖരിച്ചത്