അങ്കം-4 രംഗം-5
രംഗം-5
(എൽസിനോർ കോട്ടയിൽ ഒരു മുറിയകം).
(റാണി, ഹൊറേഷ്യാ; വെറേ ഒരാൾ ഇവർ പ്രവേശിക്കുന്നു) റാണി- ഞാനവളോടു സംസാരിക്കില്ല.
ആൾ- അവള ലൗകിയപ്പെടുത്തുന്നു. തീർച്ചയായും ഭ്രാന്തായിരിക്കുന്നു. അവളുടെ സ്ഥിതിയെപറ്റി നിശ്ചയമായും വ്യസനിക്കുന്നതാണ.
റാണി- എന്താ അവൾക്കാവശ്യം?
ആൾ- അവളുടെ അച്ഛനെ പറ്റി ഇശ്ശിപറയുന്നുണ്ടു. ഈ ലോകത്തിങ്കൽ കള്ളപണികളുണ്ടെന്നു കേൾക്കുന്നുണ്ടത്രെ. നിലവിളിച്ചു മാറത്തടിക്കുക, പുല്ലിന്റെ നേരെക്ഷമയില്ലാതെ തട്ടുക, അർത്ഥം മനസ്സിലാവാത്ത മാതിരി ചിലതു പറയുക, ഇതൊക്കെയുണ്ട് അവൾ പറയുന്നതിന്നർത്ഥമൊന്നുമില്ല.
എന്നാലുമ്പന്തിയല്ലാത്തിവളുടെയുപയോ-
ഗത്തിൽനിന്നർത്ഥമേതാ.
ണ്ടൊന്നാലോചിക്കുവാനായ്തുനിയുവതിനുതോ-
ന്നിച്ചുകേൾക്കും ജനത്തെ
ഒന്നല്പം ബുദ്ധിമുട്ടിച്ചിടു, മവർതനതാ.
ലോചനക്കൊത്തവണ്ണം
തുന്നിക്കുത്തിടുമെന്നീട്ടവൾപറയുമന.
ത്ഥാർത്ഥവാക്യങ്ങൾതമ്മിൽ 259
കമനിയിവകഥിപ്പാൻകണ്ണു ചീമ്മംമിഴിക്കും
കിമപിതലകുലുക്കും നാട്യഭേദങ്ങൾകാട്ടും
പലതിവയവളിൽ താന്മങ്ങിയവ്യക്തമായി- ച്ചിലകടുകഥനില്പുണ്ടെന്നുതോന്നിക്കുമാർക്കും 260
ഹൊ- അവളോടു സംസാരിക്കുന്നതു നന്നായിരിക്കും. ദുഷ്ടാത്മാക്കളോട അവൾ ഒരു സമയം ഓർക്കാതെ അപകടങ്ങൾ സൂചിപ്പിച്ചേക്കാം.
റാണി- അവളെ കൂട്ടികൊണ്ടു വരു. (ഹൊറേഷ്യൊ പോയി)
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |