ഹാംലെറ്റ് നാടകം
അല്ലലൊടുപേക്ഷചെയ്താൽ
കല്ലിനുമുള്ളം കലങ്ങിയലിവുണ്ടാം
എൻറെ നേരെ നോക്കേണ്ടാ. ഈ ദയനീയപ്രവൃത്തികൊണ്ടെങ്ങാനെ എൻറെ ദൃഢനിശ്ചയിത്തിന്നിളക്കം വന്നെക്കും. അപ്പോൾ ഞാൻ ചെയ്യുന്ന പ്രവൃത്തിക്കു മതിയായ ന്യാമുണ്ടാവില്ല. രക്തത്തിന്നു പകരം ഒരു സമയം കണ്ണീരായിപ്പോവും
റാണി-താനാരോടാണിതൊക്ക് സംസാരിക്കുന്നത്?
ഹാം- ഇവിടുന്നിതാ, ഇവിടെയൊന്നും കാണുന്നില്ലെ?
റാണി- ഒന്നും ഇല്ല. എങ്കിലും, ഞാൻ ഉള്ളതൊക്കെ കാണുന്നുണ്ട്.
ഹാം- ഒന്നും കേൾക്കുന്നതുമില്ലെ?
റാണി-ഇല്ലെ. നമ്മെ രണ്ടാളെയും അല്ലാതെ ഇല്ല.
ഹാം- ഉം. അങ്ങോട്ട് നോക്കൂ. എങ്ങിനെയാണവിടുന്നു മെല്ലെ മറയുന്നതെന്നു നോക്കൂ. എൻറെ അച്ഛൻ ഇരുന്നിരുന്ന കാലത്തെ ഉടുപ്പോടുകൂടി, എവിടെയക്കാണ്, അവിടന്നീപോകുന്നതെന്നു നോക്കൂ. (വാതിൽ കടന്നു പ്രേതം പോയി)
റാണി- ഇതുതൻറെ തലച്ചോറിൽ
കൃതിയാണില്ലസംശയം
ഭ്രാന്തിനില്ലാത്തതുണ്ടാക്കാൻ
ഹന്തസാമർത്ഥ്യമേറുമെ
ഹാം- ഭ്രാന്താണ് അല്ലെ?
എൻറെ നാഡിശരിയായി നിങ്ങളുടെ നാഡി
പോലെയ സമമാത്രയിൽ
തൻറെ നല്ലസുസൂചകസ്വരമൊടുണ്ട
ടിച്ചിടുവതെപ്പോഴും
എൻറെ വായ്മൊഴികൾ കന്പമല്ല. തുപരീക്ഷ
ചെയ്യുകപറഞ്ഞൊരീ-
യ്യെൻറെ വാക്കുപറയാംക്രമത്തി, ലതുകന്പ
മാകിൽമറയില്ലയോ
![]() ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |