അങ്കം 3 രംഗം 4
അമ്മേദൈവകൃപാകടാക്ഷമതിനായ്
ക്കാംക്ഷിപ്പതുണ്ടെങ്കിലി
ങ്ങുന്മേഷത്തൊടുറക്കെ നിന്നരികിൽ ഞാ-
നീവണ്ണമോതുന്നതും
എല്ലാമെന്നുടെകന്പമാണ്, തിർകവി
ഞ്ഞിട്ടുള്ളൊരീ നിൻനട-
പ്പല്ലായെന്നുധരിച്ചു ചേതസിസമാ-
ധിനപ്പെടായ്ക്കേതുമേ
ഇതുപൊറ്റകെട്ടിമൂടു-
ന്നതുതാൻവ്രണമതിനുപക്ഷെയുള്ളെല്ലാം
അതിയായ്ക്കുഴിച്ചുദുഷ്ട
നതിലേവിഷമേറ്റ്മേറ്റീടും
ഇവിടുന്ന് ദൈവത്തിനോട് സമ്മതിക്കു. കഴിഞ്ഞതിനെപ്പറ്റി പശ്ചാത്തപിക്കു. വരാൻ പോകുന്നതിനെ തുടക്കം. കളപ്പല്ലു വളരാൻ വളം ചേർക്കരുത്. എൻറെ ഈ സൽഗുണത്തെ ക്ഷമിക്കണേ.
ധാരാളം വിഷയക്കളിക്കളരിയിൽ പെട്ടുണ്മദം പൂണ്ടിടു.
ന്നോരീക്കാലമുയർന്ന ദുർഗ്ഗുണഗണ-
ത്തോടേറ്റവും സൽഗുണം
നേരേമമാപ്പിനിരക്കണം ഗുണമതി-
ന്നുണ്ടാക്കുവാൻ പോലുമേ
പാരംകാത്തു കഴൽക്ക്കൂപ്പിയടിമ
പ്പെട്ടിട്ടുപാർത്തീടണം
റാണി- അയ്യൊ! ഹാംലെറ്റേ! താനെൻറെ ഹൃദയംരണ്ടാക്കിപ്പിളർക്കുന്നു.
ഹാം- അതുവ്വൊ? എന്നാൽ അതിൻറെ ചീത്ത ഭാഗമൊക്കെക്കളഞ്ഞു ശുദ്ധമായിട്ടുള്ളതിനെ മറ്റെ പകുതിയോടുകൂടി ചേർത്തുവെയ്ക്കു. നല്ലതു വരട്ടെ. എൻറെ എളയച്ഛൻറെ സഹശയനത്തിന്നു പോകരുതെ. ഇവിടെക്ക് സൽഗുണമില്ലെങ്കിലും അതുണ്ടെന്നു നടിക്കു.
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |