താൾ:Hamlet Nadakam 1896.pdf/102

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
Jump to navigation Jump to search
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


96 ഹാം ലെറ്റനാടകം


എന്റെ ഉപജീവനത്തിന്നു മറ്റുവഴികളില്ലാതായാൽ ഇതും തക്കതായ ശിരോലങ്കാരവും ഭംഗിയുള്ള ഒരു കൂട്ടം പാദുകയും ഉണ്ടായാൽ അവ എനിക്കു നാടകത്തിലൊരുവന്റെ സ്ഥാനം മേടിച്ചുതരില്ലേ?

ഹൊ- പകുതി. ഹാം- ഒന്നു മുഴുവൻ തന്നെ . എന്റെ പരമസ്നേഹിതനായ തനിക്കറിയാമെല്ലൊ. ഊഴിയിതെവനിൽനിന്നൊ പാഴിൽത്തട്ടിപ്പറിച്ചിതവിടുന്നൊ അഴകിയജൊവാംദൈവം "മയിലു" ദൃഢന്തന്നെയിപ്പൊഴുള്ളനൃപൻ ഹൊ- ഇവിടെക്കു പ്രാസമുണ്ടാക്കാമായിരുന്നു. ഹാം- ഹൊറേഷ്യൊ! ഞാനാപ്രേതത്തിന്റെ വാക്കിന്ന ആയിരം പവൻ വില കൊടുക്കും. താൻ കണ്ടുവോ? ഹൊ-വളരെ നല്ലവണ്ണം തിരുമനസ്സെ. ഹാം- വിഷ മേല്പിച്ച സംഗതി പറഞ്ഞപ്പോഴൊ? ഹൊ- ഞാൻ വളരെ നല്ലവണ്ണം അദ്ദേഹത്തെ നോക്കി. ഹാം- ഹാ ! ഹാ! കുറച്ചു സംഗീതമാവട്ടെ.കുഴലാട്ടെ. ഒരുസുഖപൎയ്യവസായിത തിരളുന്നൊരുനാടകത്തിൽനൃപനിഷ്ടം കരുതീലെന്നാലെന്താ ണൊരുസമയം രസവുമില്ലയെന്നുവരാം പാട്ടകട്ടെ. (റോസക്രാൻസ്സും ഗിൽഡർൻസുർനും രണ്ടാമതും പ്രവേശിക്കുന്നു) ഗിൽ- നല്ല തിരുമനസ്സെ! ഇവിടുത്തോടൊരുവാക്കു പറഞ്ഞോട്ടെ. ഹാം- ഹെ! ഒരു ചരിത്രം മുഴുവനും ആട്ടേ. ഗിൽ- രാജാ


ജോവ= യ ഹ്രദരുടെ ഒരു ദൈവം, പ്രാസം= മയില എന്നതിന്നു പകരം കഴുത എന്ന.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/102&oldid=160464" എന്ന താളിൽനിന്ന് ശേഖരിച്ചത്