താൾ:Hamlet Nadakam 1896.pdf/103

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അങ്കം 3 രംഗം 2


ഹാം- ആ! എന്താ അദ്ദേഹത്തിന്ന?

ഗിൽ-വല്ലാതെ ബുദ്ധിഭ്രമിച്ചും പള്ളിയറയിലാണ.

ഹാം- കടിച്ചിട്ടോ ഹേ?

ഗിൽ- അല്ല, പിത്തക്ഷോഭംകൊണ്ടാണ.

ഹാം- ഇതു വൈദ്യനെ അറിയിക്കുന്നതായാൽ താനധികം ബുദ്ധിയോടുകൂടി പ്രവൃത്തിക്കുകയായിരിക്കും. എന്തുകൊണ്ടെന്നാൽ , ഞാൻ വിരേചനത്തിന്നു മരുന്നു കൊടുക്കുന്നതായാൽ അദ്ദേഹത്തിന്റെ പിത്തം അധികമാകയെ ഉള്ളൂ.

ഗിൽ- നല്ലത , തിരുമനസ്സെ! ഇവിടുത്തെ അമ്മ പറഞ്ഞയച്ചതു പറയാം. അല്ലെങ്കിൽ ഇവിടുത്തോടു മാപ്പു ചോദിച്ച എന്റെ കാൎയ്യം കലാശിപ്പിച്ചു കളയാം.

ഹാം- എനിക്കു കഴിയില്ല, ഹെ !

ഗിൽ- എന്ത തിരുമനസ്സെ?

ഹാം- നിനക്കു ശരിയായ മറുവടി തരാൻ - എന്റെ ബുദ്ധിക്കു ദീനമാണ. എന്നാൽ , ഹെ! എനിക്കു കഴിയുപോലെയുള്ള ഉത്തരങ്ങൾ താൻ , അല്ല, എന്റെ അമ്മ ആവശ്യപ്പെടാം. അതുകൊണ്ട അധികം പറയാതെ കാൎയ്യം പറയൂ. എന്റെ അമ്മ - താനെന്താ പറയുന്നത?

റോസ- എന്നൽ അവിടുത്തെ ഇവിടുത്തെ സ്വഭാവംകൊണ്ടു പരിഭ്രമത്താലും അത്ഭുതത്താലും പരവശയായിരിക്കുന്നു എന്നുപറയുന്നു.

ഹാം- ഹാ! ഒരമ്മയെ ഇത്ര അത്ഭുതപ്പെടുത്തുവാൻ കഴിയുന്ന

13




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Vibitha vijay എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Hamlet_Nadakam_1896.pdf/103&oldid=160465" എന്ന താളിൽനിന്ന് ശേഖരിച്ചത്