താൾ:Gouree charitham 1921.pdf/93

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൮൦ ഗൌരീചരിതം പ്രബന്ധം

        ചണ്ഡമുണ്ഡമഥിനീം പ്രചണ്ഡഭുജണ്ഡേ-
                ഹിണ്ഡിതകൃപാണികാ-
        ഖണ്ഡിതോൽഭടനിസുംഭസുംഭമുഖദാന
                  വേശ്വരവരൂഥിനീം
      കർണ്ണികാരനിഭവർണ്ണികാം നിയമിലോക-
                ഹൃൽകമലകർണ്ണികാം
        ചണ്ഡികാമുപലഭാമഹേ മരണസങ്ക-
                 ടേ മനസി ചണ്ഡികാം               ൧൦൫


  ൧൦൫ചണ്ഡമുണ്ഡമഥിനീ =ചണ്ഡമുണ്ഡാസുരന്മാരെ ധ്വംസിച്ചവൾ, പ്രചണ്ഡ......

..നീ = പ്രചണ്ഡ(ഭയങ്കര)മായ ഭുജദണ്ഡത്തിൽ ഹിണ്ഡിത (ധൃത)മായ കൃപാണിക (വാൾ) കൊണ്ടു ഖണ്ഡിതന്മാരും ഉൽഭടന്മാരും ആയ നിസുംഭസുംഭന്മാർ തുടങ്ങിയ ദാനവേശ്വരന്മാരുടെ

വരൂഥിനി(സേന)യോടുകൂടിയവൾ. കർണ്ണി........കാ=കർണ്ണികാരം 

കൊന്നപ്പൂപോലെയുള്ള നിറത്തോടുകൂടിയവൾ നിയ........ കാ നിയമിലോക(മുനിസമൂഹ)ത്തിന്റെ ഹൃൽകമല(ഹൃദയകമല)ത്തിലുള്ളകർണ്ണിക(പൂവിന്റെ നടുവിൽ കാണാറുള്ളമൊട്ടു). മരണസങ്കടേ =മരണവേദന

അനുഭവിക്കുമ്പോൾ മനസി= ഉള്ളിൽ ചണ്ഡികാം =ദേവിയെ ഉപലഭാമഹേ=ഞങ്ങൾ കാണുമാറാകണമേ

സമാപ്തം










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/93&oldid=160458" എന്ന താളിൽനിന്ന് ശേഖരിച്ചത്