താൾ:Gouree charitham 1921.pdf/92

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഗൌരീചരിതം പ്രബന്ധം ൭൯

                        വൃന്ദൈർന്നന്നമ്യമാന ജയജയവചന-
                              ശ്ലാഘിനാം വിശ്വഭാജാം
                     ഒന്നങ്ങാലോക്യ ദേവാൻ മഹിമനിധി മറ-
                           ഞ്ഞീടിനാൾ;വാനിൽവാണൂ
                     വിണ്ണോരെല്ലാം; ചരസ്ഥാവരമുലകിടവും
                            പേർത്തുമാശ്വസ്തമാസീൽ.                    ൧൦൩
                          സ്ഫുരണജിതാരുണബിംബാം
                        ഗുരുബലപരിഭ്രതദനുജനികരുംബാം
                             കരധൃതചാപകളംബാം
                        പരിചിനവൈ സിംഹവാഹിനീമംബാം .        ൧൦൪

ണ്ടും നമിക്കപ്പെടൂന്നവളായിട്ട് . ജയജയവചനശ്ലാഘിനാംവിശ്വഭാജാം 'ജയജയശബ്ദം' കോണ്ടൂ വാഴ് ത്തൂന്ന ലോകവാസികളൂടെ,ആലോക്യ=നോക്കീട്ട്, ആശ്വസ്തം ആസിൽ= ആശ്വസ്തമായിതീർന്നൂ.

       കവി  ഈ   വിധം  കഥയെ  മംഗളപരമായി  പര്യവസാനിപ്പിച്ച് , ദേവീസ്തോത്രരൂപമായ രണ്ടൂ  ശ്ലോകങ്ങ

ളെക്കൊണ്ടു ഗ്രന്ഥത്തെ ഉപസംഹരിക്കുന്നു:--

൧൦൪. സ്ഫുരണ...........ബാ=സ്ഫാരണം (വിസ്ഫുരണം; പ്രകാശം)കൊണ്ടു ജിതമായ (ജയിക്കപ്പെട്ട)അരുണബിംബാ ( സൂര്യബിംബ)ത്തോടുകൂടിയവൾ ഗുരു.........ബാ=ഗുരുവായ (മഹത്തായ) ബലം(ശക്തി,സൈന്യം)കൊണ്ടു പരിഭുതമായ (തോൽപ്പിക്കപ്പെട്ട) ദനുജ (അസുര)ന്മാരുടെ നികരുംബ(സമൂഹത്തോടുകൂടിയവൾ കര.......... ബാ=കരങ്ങളിൽ ധൃതമായ ചാപകളംബ വില്ലും അമ്പും)ങ്ങളോടുകൂടിയവൾ. സിംഹവാഹിനീ=സിംഹത്തെ വാഹനമാക്കിയവൾ.[ഇവയെല്ലാം'അംബ'യുടെ വിശേഷണങ്ങൾ] അംബാം= അമ്മയെ;ലോകജനനിയെ പരിചിനവൈ=ഞാൻ പരിചയിക്കട്ടെ; ഞാൻ സേവിച്ചുകൊള്ളട്ടേ... [ആത്മ: ലോട്ട്. ഉ പും ഏ. വ ]










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/92&oldid=160457" എന്ന താളിൽനിന്ന് ശേഖരിച്ചത്