താൾ:Gouree charitham 1921.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൯

ഗൌരീചരിതം പ്രബന്ധം

ഷേണ വൻകോപിനീവങ്കരം കിങ്കരന്മാരെയും നൂ റുനൂറായിരത്തിൽപുറം ഭസ്മമാക്കിക്കളഞ്ഞാളഹോ വിസ്മയം വിസ്മയം പിന്നെയുംമാനമുൾക്കൊണ്ടു പോർചെയ്യുമദ്ദാനവശ്രേണിപാടേ നിശാതത്രിശൂ ലാനലജ്വാലയിൽ പാഴ് പതംഗങ്ങൾപോലേ പ തിച്ചൊക്കുവേ വെന്തെരിഞ്ഞോരുനേരം കുറഞ്ഞോ രുസംരംഭമുൾക്കൊണ്ടു കോപിച്ചു പോർവാളിളക്കി ത്തിമിർത്തട്ടഹാസങ്ങൾചെയ്താഹവേ മുട്ടിയെത്തുന്ന ചണ്ഡാസുരം കേശബന്ധേ പിടിച്ചങ്ങിടംകൈ ത്തലംകൊണ്ടു നേരാക്കി വായ്ക്കുംവലം കൈത്ത ലോദ്ധുതമാം മണ്ഡലാഗ്രേണ കണ്ഠം മുറിച്ചോരു നേരത്തു കോപിച്ചെതിർത്തോരു മുണ്ഡം യഥാർത്ഥാ ഭിധാനംവിധായ സ്വയംപിന്നെ വിദ്രാവിതേ പേ ടികൈക്കൊണ്ടു ശേഷിച്ചദൈതേയയൂഥേ തദീയോ


ന=ഖര(കഠിന)മായം ഉത്തുംഗ (ഉന്നത)മായുളള ഖട്വംഗത്തിന്റെ പാതം (വീഴ്ച) കൊണ്ടു് നിഷ്പിഷ്ടവതീ=നശിപ്പിച്ച് .അന്യയൂഥം= ശത്രുസമൂഹം. പരാൻ=മറ്റുചില, ഭക്ഷയാമാസ=ഭക്ഷിച്ചു ഉഗ്ര .. ണ=ഉഗ്ര(കഠിന)മായ ഹുങ്കാരഘോഷംകൊണ്ടു .വങ്കർ=വങ്കന്മാർ ദാനവശ്രേണി=ദാനവ(അസുര)ന്മാരുടെ ശ്രേണി(നിര) ,നിശാ... ല=നിശാതമായ (മൂർച്ചയുളള) ത്രിശൂലമാകുന്ന അനലജ്വാല (അ ഗ്നിജ്വാല) പതംഗം= പാറ്റ .സംരംഭം=കോപം രിമിർത്തു് =സന്തോ ഷംകൊണ്ടു ചാടിക്കളിച്ചു .കേശബന്ധേ=മുടിക്കെട്ടിൽ , ഉദ്ധൃതം= ഇളക്കപ്പെട്ടു . മണ്ഡലാഗ്രേണ=വാൾകൊണ്ടും മുണ്ഡംയഥാർത്ഥാഭിധാ

നംവിധായ=മുണ്ഡനെ യഥാർത്ഥാഭിധാനനാക്കിചെയ്തിട്ടു് .(തല ഉടലിൽനിന്നു വേർപെടുത്തീട്ടു എന്നർത്ഥം= മുണ്ഡം=തല ., വിദ്രാവിതം=ഓടിയതു് . ദൈതേയമൂഥേ =അസുരസയൂഹം [ ദൈതേയയൂഥേ










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/52&oldid=160422" എന്ന താളിൽനിന്ന് ശേഖരിച്ചത്