താൾ:Gouree charitham 1921.pdf/50

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

൩൭ ഗൌരീചരിതം പ്രബന്ധം

പ്പാണിപാദെ പിടിച്ചൊന്നുകൊണ്ടൊന്നിനെത്തല്ലി നീളെത്തകർത്തും മഹാദാരുണം പോരടുക്കുന്നതേരാ ളീവൃന്ദത്തെ നേരേസരോഷം കാരാഗ്രേ ഗൃഹിത്വാ മഹീയസ്തരെ വായിലാപൂർയ്യ സർവ്വംമുടിച്ചും, മദം പൂ ണ്ടപാദാതമുച്ചൈരവിൽപ്രായമെപ്പേരുമേ തിന്നൊ ടുക്കിക്കളഞ്ഞും, കടുംചോരിവെള്ളം കുടിച്ചേമ്പലി ട്ടും, പ്രകോപേനപാടെ ച്ചവക്കുന്നതൃക്കൺകനൽ ചാർത്തിലർദ്ധക്ഷണംകൊണ്ടസംഖ്യം പ്രവീരോൽകരം കൂട്ടമേസംഹരിച്ചും, മിളൽക്രൂരനാദം പുളയ്ക്കുംവി ധൌ പേടികൈകൊണ്ടു പിന്നോക്കിൽ വാങ്ങിച്ചു രുങ്ങുന്നദൈതേയസൈന്യത്തെ മുല്പാടുനിർദ്ധൂതമുക്താ തപത്രേണ നാർമ്മായമുന്മാദയൻ മാനിയാം ചണ്ഡ ദൈത്യേന്ദ്രനത്യുദ്ധതാത്മാ ജവേനൈവ മുന്നോടണ ഞ്ഞാഹവേ സാഹസം കോലുമക്കാളിതന്നേടു നേ

സംഭൃതവും [ധരിച്ചതും] ഉദഗ്രവും [വലിയതും] ആയകാഞ്ചീഗുണ ത്തോടുകൂടിയ. ചണ്ഡ... തൈ=ചണ്ഡ [ആത്യന്തകോപന]ങ്ങ ളായ പാദാഭിഘാതങ്ങളെ [ചവിട്ടുകളെ]ക്കൊണ്ടു. കമ്പയന്തീ=വി റപ്പിച്ചുകൊണ്ടു്. എന്നാൽ എന്തു കർത്തവ്യം=ഞാനെന്താണു്ചെ യ്യേണ്ടതു്? സംമോദവതീ=സന്തോഷത്തോടുകൂടിയ. [മഹാദേവിത ന്നാൽ അതിന്റെവിശേഷണം] അശേ...... നംകർത്തു =എല്ലാ അസുരൻന്മാരുടേയും ധ്വംസന[നാശ]ത്തെ ചെയ്യുന്നതിനു്. മദ്ധ്യേച മൂമണ്ഡലം =ചമൂ[സേനാ] മണ്ഡല [സമൂഹ]ത്തിന്റെ നടുവിൽ. പോരുടക്കുന്ന=യുദ്ധത്തിലേർപ്പെട. മഹീയസ്തരെ=വളരെ വിസ്താരമുള്ള പാദാതം=കാലാൾക്കൂട്ടം. ചോരിവെള്ളം=രക്തം ഏമ്പൽ=ഏ മ്പക്കം. പ്രവീരോൽകരം=പ്രവീരന്മാരുടെ ഉൽകരം[കൂട്ടം] കൂട്ടമേ=

ഒന്നായിട്ടു്. മിളൽക്രൂരനാദം=ഭയങ്കരനാദത്തോടുകൂടി. പുളയ്ക്കുക=










ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി സ്കൂൾ ഐടി ക്ലബ്ബിലെ വിദ്യാർഥികൾ നിർമ്മിച്ചതാണ്.

"https://ml.wikisource.org/w/index.php?title=താൾ:Gouree_charitham_1921.pdf/50&oldid=160420" എന്ന താളിൽനിന്ന് ശേഖരിച്ചത്