താൾ:GkVI70b.pdf/35

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 31 —

"തിന്നാം; എനിക്ക ഭക്ഷണവും ഇപ്പോൾ വേണ്ടതു കിട്ടി" എന്നു
പറഞ്ഞു, മാനിനെയും പന്നിയെയും വേടനെയും വച്ചേച്ചിട്ടു
ക്രമേണ തിന്മാൻ നിശ്ചയിച്ചു. വേടന്റെ വില്ലിന്മേൽ ആട്ടിൻ
ഞരമ്പുകൊണ്ടു കെട്ടിയിരുന്ന ഞാണു തിന്മാനായിട്ടു കടിച്ചു മു
റിച്ചപ്പൊൾ, വില്ലിന്റെ തല നെഞ്ഞത്തു കൊണ്ടു മുറിഞ്ഞു, കു
റുക്കൻ ചത്തു അതുകൊണ്ടത്രെ വേണ്ടുന്നതിൽ അധികം ആ
ഗ്രഹിക്കരുതെന്നു പറഞ്ഞതു.

൩൭ാം പാഠം.

൪.) ഒരു താമരപ്പൊയ്കയിൽ കംബുഗ്രീവൻ (മുവ്വരികഴു
ത്തൻ) എന്നു പേരായിട്ടു ഒരു ആമ ഉണ്ടായിരുന്നു. അവന്നു സ്നേ
ഹിതരായിട്ടു രണ്ടു അരയന്നങ്ങൾ അവിടെ തന്നെ പാൎത്തിരുന്നു.
അവർ മഴയില്ലായ്കയാൽ, വെള്ളം കുറഞ്ഞപ്പോൾ, തിന്മാൻ കിട്ടാ
യ്കകൊണ്ടു, മറ്റു വല്ലേടത്തു തന്നെ ഇര തെണ്ടെണം അതിന്നു
സ്നേഹിതനായിട്ടുള്ള കംബുഗ്രീവനോടു കൂടപറഞ്ഞിട്ടു പോകേ
ണമെന്നു വിചാരിച്ചു, കംബുഗ്രീവനോടു പറഞ്ഞാറെ, "ആയ
"വൻ ഞാൻ കൂട പോരുന്നു എന്നും, നിങ്ങൾ പറക്കുന്നവരാ
"കകൊണ്ടു, നിങ്ങളോടു കൂട പോരുവാൻ ഏതു പ്രകാരം വേണ്ടു?"
എന്നും ചോദിച്ചപ്പോൾ അരയന്നങ്ങൾ : നീ "ഞങ്ങൾക്കു സ്നേ
"ഹിതനായിട്ടുള്ളവനാകകൊണ്ടു, വഴിയിൽ ഒന്നും മിണ്ടാതെ ഞ
"ങ്ങൾ പറഞ്ഞപ്രകാരം കേട്ടാൽ, നിന്നെ കൂട കൊണ്ടു പോ
"കാം" എന്നുപറഞ്ഞു, ഒരു കോൽകൊണ്ടുവന്നു:"നീ ഇതിന്റെ
"നടുവിൽ പല്ലുനന്ന മുറുക്കി കടിച്ചാൽ, ഞങ്ങൾ രണ്ട അറ്റത്തും
"കൊത്തി എടുത്തു കൊണ്ടു പോയി, വെള്ളമുള്ള ഇടത്തു ആ
"ക്കാം" എന്നു പറഞ്ഞാറെ, അപ്രകാരം തന്നെ കോലിന്റെ ന
ടുക്കു ആമ കടിച്ചു, അരയന്നങ്ങൾ രണ്ടും കൂടി എടുത്തു കൊണ്ടു
പോകുമ്പോൾ, ഒരു പട്ടണത്തിൻ സമീപം ചെന്നാറെ, ൟ
അതിശയം കണ്ടിട്ടു, ആ പട്ടണത്തിലുള്ളവർ ചിരിച്ചു, ഒച്ചകേട്ടു.
ആമ:" ൟ ഒച്ച കേൾക്കുന്നതു എവിടെ ആകുന്നു?" എന്നു പറ
വാൻ ഭാവിച്ചപ്പോൾ, കോൽ വിട്ടു, നിലത്തു വീണു. പട്ടണ
ത്തിൽ മാംസം ഭക്ഷിക്കുന്നവർ കൊന്നു തിന്നുകയും ചെയ്തു.

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/35&oldid=184048" എന്ന താളിൽനിന്ന് ശേഖരിച്ചത്