താൾ:GkVI70b.pdf/34

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 30 —


൩൫ാം പാഠം.

൩.) ഒരു വെളുത്തേടനു നന്ന ചുമടു എടുക്കുന്നതായി, ഒരു
കഴുത ഉണ്ടായിരുന്നു. ആ കഴുതയെ വെളുത്തേടൻ പുലിത്തോൽ
കൊണ്ടു ചട്ട ഉണ്ടാക്കി ഇട്ടു, രാത്രിയിൽ മറ്റൊരുത്തന്റെ നെ
ല്ലിൽ കൊണ്ടു പോയി അഴിച്ചിട്ടു പുലി എന്ന വിചാരിച്ചു, ആ
കഴുതയെ ആരും നെല്ലിൽനിന്നു ആട്ടിക്കളയുമാറില്ല. അങ്ങിനെ
തെളിഞ്ഞവണ്ണം മറ്റൊരുത്തന്റെ നെല്ലു തിന്നും കൊണ്ടു നട
ക്കുമ്പോൾ, ഒരു ദിവസം നെല്ലു കാത്തും കൊണ്ട് പാൎക്കുന്നവരിൽ
ഒരുത്തൻ കഴുതയുടെ നിറമായ കരിമ്പടം കൊണ്ടുണ്ടാക്കിയ
ചട്ട ഇട്ടും കൊണ്ടു, വില്ലും അമ്പും കയ്യിൽ പിടിച്ചും, പുലിയാകു
ന്നു എന്നു വിചാരിച്ചു ഭയപ്പെട്ടു എയ്യാതെ നിന്നു. അപ്പോൾ ക
ഴുത അവനെ കണ്ടു, പെണ്കഴുതയാകുന്നു എന്നു വിചാരിച്ചു, നി
ലവിളിച്ചും കൊണ്ടു അടുക്കൽ വന്നു. കാവല്ക്കാരൻ ഒച്ച കേട്ട
പ്പോൾ കഴുതയാകുന്നു എന്നറിഞ്ഞു എയ്ത കൊന്നു. അതുകൊ
ണ്ടു വാക്കിനാൽ യോഗ്യായോഗ്യങ്ങളറിയാമെന്നു പറഞ്ഞതു.

൩൬ാം പാഠം.

൩.) കാട്ടിൽ ഒരു പ്രദേശത്തു മാംസം കൊണ്ടു ഉപജീവനം
കഴിച്ചു വരുന്ന ഒരു കാട്ടാളൻ പാൎത്തിരുന്നു. അവൻ ഒരു മാനി
നെ കൊന്നു എടുത്തും കൊണ്ടു പോകുമ്പോൾ, വലുതായിട്ടുള്ള പ
ന്നിയെ കണ്ടാറെ: " ഒരു മാംസം കൂടെ ൟശ്വരൻ എനിക്കു തന്നു
"വല്ലോ," എന്നു പറഞ്ഞു, മാനിനെ നിലത്തു വെച്ചു, പന്നിയെ
എയ്തു. പന്നി അമ്പു കൊണ്ടപ്പോൾ, ദേഷ്യപ്പെട്ടു, തേറ്റ കൊ
ണ്ടു വയറു കീറി, കാട്ടാളനെ കൊന്നു; പന്നിയും വീണു ചത്തു.
ആ സമയത്തിൽ മോഹനകൻ (പെരിങ്കൊതിയൻ) എന്നു പേ
രായിട്ടു ഒരു കുറുക്കൻ വിശപ്പുകൊണ്ടു ബുദ്ധി മുട്ടീട്ടു, തിന്മാൻ
അന്വേഷിച്ചു നടക്കുമ്പോൾ, അവിടെ വന്നു. പന്നിയും മാ
നും കാട്ടാളനും ചത്തുകിടക്കുന്നതു കണ്ടാറെ പറഞ്ഞു: "എന്റെ
"ഭാഗ്യം കൊണ്ടു തിന്മാനുള്ളതു വളരെ കിട്ടി; കാട്ടാളനെ ഒരു ദി
"വസം തിന്നാം; രണ്ടു ദിവസം മാനിനെയും പന്നിയെയും

"https://ml.wikisource.org/w/index.php?title=താൾ:GkVI70b.pdf/34&oldid=184047" എന്ന താളിൽനിന്ന് ശേഖരിച്ചത്