താൾ:GkVI259.pdf/91

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 77 —

എനിക്കു കണ്ണിന്നു കുറെ ആശ്വാസമുണ്ടു, നിങ്ങൾ രണ്ടു പേരും ദിവസേന
ഇവിടെ വന്നിരിക്കാറുണ്ടെന്നു കേട്ടിട്ടാകുന്നു ഞാൻ ഇവിടെ വന്നതു" എന്നു
പറഞ്ഞുംകൊണ്ടു അവൾ അവരുടെ അടുക്കൽ ചെന്നിരുന്നു. സുകുമാരിക്കു
തന്റെ ഉപകാരിണിയെ കണ്ടപ്പോൾ ഹൃദയത്തിൽ സന്തോഷം തിങ്ങിവിങ്ങി
നിറഞ്ഞെങ്കിലും യാതൊന്നും പറവാൻ കഴിഞ്ഞില്ല. കരുണ ഇരുന്ന ഉടനെ
സുകുമാരിയോടു "നിന്റെ ശാലയിൽ ഒരു മാറ്റം ഉണ്ടായിട്ടുണ്ടു. സായ്വ് രണ്ടു
മൂന്നു ദിവസത്തിലിടെ പോകുന്നു എന്ന വൎത്തമാനം നീ കേട്ടുവോ?" എന്നു
ചോദിച്ചു.

സുകു: "ഞാൻ കേട്ടിട്ടില്ല. എവിടെയാകുന്നു പോകുന്നതു?"

കരു: "സൎക്കാരിൽനിന്നു വിദ്യാഭ്യാസത്തെ പറ്റി ചില നിയമങ്ങൾ വ
ന്നിട്ടുണ്ടു. അതുകൊണ്ടു സായ്വ് പാഠശാലകൾ പരീക്ഷിക്കുന്ന ഒരു ഉദ്യോഗ
സ്ഥനായി പോകുന്നു."

സുകു: "അയ്യോ! കഷ്ടം തന്നെ സായ്വ് അനാഥശാലയിലെ പ്രവൃത്തി വിട്ടു
കളഞ്ഞുവോ?"

കരു: "ഇല്ല മിശ്യൻ മേലധികാരത്തിന്റെ സമ്മതപ്രകാരമാകുന്നു പോ
കുന്നതു. മിശ്യൻവേലയും സൎക്കാർവേലയും രണ്ടും നടത്തും.”

സുകു: "പകരം വരുന്നതു ആരാകുന്നു എന്നു കേട്ടുവാ?"

കരു: "പകരം തലശ്ശേരിയിൽനിന്നു ഒരു സായ്വു വരുന്നു. എങ്കിലും
തത്കാലം ഈ സായ്വിന്റെ മദാമ്മയും ഇവിടെ തന്നെ താമസിച്ചു പുതുതായി
വരുന്ന സായ്വിനെ സഹായിക്കും."

സുകു: "മദാമ്മ പോകുന്നില്ലെങ്കിൽ അതു വലിയ സന്തോഷം തന്നെ
എനിക്കു."

കരു: "ശാല ചിറക്കല്ലിൽനിന്നു ഇങ്ങോട്ടു വൎണ്ണശ്ശേരിക്കു മാറുന്നെന്നും ഒരു
കേൾവിയുണ്ടു."

സുകു: "അതെനിക്കിഷ്ടമില്ല. ഇവിടെ കടലും പട്ടാളങ്ങളും മറ്റും ഉണ്ടെ
ങ്കിലും അവിടത്തെ പോലെ നല്ലതോട്ടങ്ങളും പൂക്കളും ഭംഗിയുള്ള കാഴ്ചകളും ഇല്ല."

കുരു: "അതു ശരി തന്നെ ഇവിടെ പ്രകൃതിയുടെ ഭംഗി കുറയും. മനു
ഷ്യരുടെ പ്രവൃത്തിയുടെ ഭംഗി മാത്രമേ കാണ്മാനുള്ളൂ. എങ്കിലും ഈ കടലും
ഇതിൽ ഓടുന്ന കപ്പലുകളും ഉരുക്കുളും കാണുമ്പോൾ നിണക്കു യാതൊരു ആലോ
ചനയും തോന്നുന്നില്ലയോ?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/91&oldid=195888" എന്ന താളിൽനിന്ന് ശേഖരിച്ചത്