താൾ:GkVI259.pdf/90

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 76 —

മുണ്ടെന്നു നമുക്കു വിശ്വസിക്കാം. മുത്തച്ഛന്റെ ദീനം നിന്റെ ഭാഗ്യത്തിന്നും
ഒരു കാൎമ്മേഘം തന്നെ. എങ്കിലും ഏതു കറുത്തകാറിന്നും പ്രകാശമുള്ള വിളുമ്പു
കാണുന്നതു പോലെ, ഈ സങ്കടത്തിൽ തന്നെ നിന്റെ മേൽ ദിവ്യരശ്മി പ്രകാ
ശിക്കും. അതു കാണ്മാൻ നിന്റെ കണ്ണുകൾ തുറന്നു നോക്കേണം. മനുഷ്യന്നു
എപ്പോഴും സന്തോഷമായാൽ നന്നല്ല എപ്പോഴും പകലായിരുന്നാൽ ആകാശ
ത്തിൽ ദൈവം സൃഷ്ടിച്ചിട്ടുള്ള നക്ഷത്രജാലങ്ങളെ നമുക്കു കാണാൻ കഴിയുമാ
യിരുന്നുവോ? അന്ധകാരം വന്നാൽ മാത്രമല്ലേ നമുക്കു ആകാശത്തിന്റെ ഭംഗി
കാണ്മാൻ കഴിവുണ്ടാകുന്നുള്ളു? അതുകൊണ്ടു അന്ധകാരവും ഒരു ദൈവാനുഗ്രഹം
തന്നെ എന്നോൎത്തുകൊൾ. കുമാരീ! സന്തോഷിക്കു. ദുഃഖിക്കൊല്ല. മുത്തച്ഛന്നു
ആയുസ്സു നിറവായിരിക്കുന്നു. മരിച്ചാൽ അവൎക്കു നഷ്ടമില്ല. സമാധാനത്തി
ന്റെ അവതാരം പോലെ ഇരിക്കുന്ന അവൎക്കു മരിക്കാൻ ഭയമുണ്ടാകയില്ല. എത്ര
ത്തോളം ദൈവം ആയുസ്സു കൊടുക്കുന്നുവോ അത്രത്തോളം കൊടുക്കട്ടെ. നീ
ദൈവേഷ്ടത്തിന്നു കീഴടങ്ങുക. നിന്റെ ശുശ്രൂഷ നീ വിശ്വസ്തതയോടെ
ചെയ്തുംകൊണ്ടു നിണക്കു ഈ വയസ്സുകാലത്തിൽ അവർ ചെയ്ത ഉപകാരത്തിന്നു
നന്ദികാണിച്ചാൽ അതു അവൎക്കു ഈ അന്ത്യകാലത്തിൽ തികഞ്ഞ ഭാഗ്യവും
സന്തോഷകാരണവും ആയിരിക്കും."

ഈ വിധം പല ആശ്വാസവാക്കുകളും പറഞ്ഞു സത്യദാസൻ സുകുമാരി
യുടെ ഹൃദയത്തെ സ്വസ്ഥതപ്പെട്ടത്തുവാൻ ശ്രമിച്ചു.

മഴക്കാലം അവസാനിക്കാറായപ്പോൾ കിഴവന്നു സുകുമാരിയുടെ താത്പൎയ്യമായ
ശുശ്രൂഷയാലും സമൎത്ഥരായ വൈദ്യന്മാരുടെ ചികിത്സയാലും കുറെ ഭേദം കണ്ടു.
വടികുത്തി ഒരാളുടെ കൈയും പിടിച്ചു കുറേശ്ശ നടപ്പാനും നല്ലവണ്ണം സംസാ
രിപ്പാനും കഴിവു വന്നു. ദിവസേന സുകുമാരി കടൽക്കരെക്കൽനടപ്പാൻ കൂട്ടി
ക്കൊണ്ടു പോകും. അവിടെ കടൽക്കരയിലെ മൈതാനത്തിൽ ആഴ്ചയിൽ
മൂന്നു ദിവസം വൈകുന്നേരം മാറിമാറി മൂന്നു പട്ടാളത്തിലെയും വാദ്യക്കാരുടെ
ചതുര് ഉണ്ടാകാറുണ്ടായിരുന്നു. അതു കേട്ടു രസിപ്പാനും കടൽക്കാറ്റേല്പാനും
സായ്വമാരും മതാമ്മമാരും അവരുടെ കുട്ടികളും പടയാളികളും നഗരത്തിലെ
മുഖ്യസ്ഥന്മാരായ നാട്ടുകാരും വന്നുകൂടും. മൈതാനത്തു കല്ലുകൊണ്ടു കെട്ടിപ്പ
ടുത്തുണ്ടാക്കിയ അനേകം ഇരിപ്പിടങ്ങളുമുണ്ടായിരുന്നു. വാദ്യഘോഷക്കാരുടെ
അടുക്കൽനിന്നു എല്ലാറ്റിലും വെച്ചു അധികം ദൂരെ ഉള്ളതിന്മേൽ സുകുമാരിയും
തേജോപാലനും ചെന്നു അരമണിക്കൂറോളം ഇരിക്കും. ഒരു ദിവസം അവർ
അങ്ങിനെ ഇരുന്നുകൊണ്ടിരിക്കുമ്പോൾ അവിടെ ഒരു വണ്ടിയിൽ ഒരു സ്ത്രീ
വന്നിറങ്ങുന്നതു കണ്ടു. നോക്കിയപ്പോൾ അതു കരുണയായിരുന്നു. "ഇപ്പോൾ

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/90&oldid=195886" എന്ന താളിൽനിന്ന് ശേഖരിച്ചത്