താൾ:GkVI259.pdf/53

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 39 —

എന്നാകുന്നു. ഇവൻ വളരെ കാലം മുമ്പെ ജീവിച്ച ഒരു കുട്ടിയാകുന്നു. ഇതു
അവന്റെ അമ്മയാകുന്നു. ഇവളുടെ പേർ എവുനിക്ക. മറ്റേതു അവന്റെ
മുത്തച്ഛി ആകുന്നു, പേർ ലൂയിസ്സ."

സുകു: "ഇതെന്തെല്ലാം മാതിരി പേരാണപ്പാ. ഇങ്ങിനത്തെ പേർ
ഞാനൊരിക്കലും കേട്ടിട്ടുമില്ല, എനിക്കു മനസ്സിലാകുന്നുമില്ല. അതുകൊണ്ടു
ഇനിയും രണ്ടു മൂന്നു പ്രാവശ്യം പറഞ്ഞു തരണം."

സത്യ: "അവർ ഈ നാട്ടുകാരല്ല. അതുകൊണ്ടു ഈ പേർ നമ്മുടെ ഭാഷ
യിലുള്ളതല്ല."

സുകു: "ഈ കുട്ടി എന്താകുന്നു ചെയ്യുന്നതു? കെകെട്ടി മുട്ടുകുത്തി ഇരി
ക്കുന്നു അല്ലേ? പ്രാൎത്ഥിക്കയാകുന്നു എന്നു തോന്നുന്നു."

സത്യ: അതെ, അവന്റെ അമ്മയും മുത്തച്ഛിയും അവനെ പ്രാൎത്ഥിപ്പാൻ
പഠിപ്പിക്കയാകുന്നു."

സുകു: "എന്താകുന്നു അവൻ പ്രാൎത്ഥിക്കുന്നതു?"

സത്യ: "അതെനിക്കുറിഞ്ഞു കൂടാ. പക്ഷേ അവനെ ഒരു നല്ല കുട്ടിയാ
ക്കുവാനായിരിക്കണം."

സുകു: "ഞാൻ ചീത്തക്കുട്ടി എന്നു എന്നോടു അമ്മ എപ്പോഴും പറഞ്ഞി
രുന്നു. ഞാൻ പ്രാൎത്ഥിച്ചാൽ ഞാനും നല്ല കുട്ടി ആകുമോ?"

സത്യ: "ഓ നിശ്ചയമായി ആകും, നീ യേശുവിനോടു പ്രാൎത്ഥിച്ചാൽ
അവൻ നിന്നെ നല്ല കുട്ടിയാക്കും."

സുകു: "യേശു എവിടെ? ആരാകുന്നു?"

സത്യ: (മേലോട്ടു ചൂണ്ടിക്കാണിച്ചുംകൊണ്ടു) "യേശു മീതെ സ്വൎഗ്ഗത്തി
ലുണ്ടു."

സുകു: (അട്ടം നോക്കിയും കൊണ്ടു) "ഞാൻ കാണുന്നില്ല. നീ കാണുന്നുവോ?"

സത്യ: "നമുക്കു കാണാൻ കഴിവില്ല. എങ്കിലും യേശു നുമ്മളെ കാണും.
നുമ്മൾ പ്രാൎത്ഥിക്കുന്നതെല്ലാം കേർക്കും."

സുകു: "നി പ്രാൎത്ഥിക്കാറുണ്ടോ"

സത്യ: "ഞാൻ എപ്പോഴും പ്രാൎത്ഥിക്കാറുണ്ടു."

സുകു: "നിണക്കു പ്രാൎത്ഥന ആർ പഠിപ്പിച്ചു തന്നു?"

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/53&oldid=195794" എന്ന താളിൽനിന്ന് ശേഖരിച്ചത്