താൾ:GkVI259.pdf/52

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 38 —

യായിരുന്നു സുകുമാരി സത്യദാസനുമായി ഉണ്ടായ കൂടിക്കാഴ്ച. ജീവിയുടെ
രോഗത്തിന്റെ ആധിക്യതനിമിത്തം അതുവരെ ഈ കുട്ടിയുടെ മേൽ ആൎക്കും
പ്രത്യേകദൃഷ്ടി വെപ്പാൻ സാധിച്ചില്ല. അവൾക്കു സ്നാനം കിട്ടിയതും
മറ്റും നല്ല ഓൎമ്മയുണ്ടായിരുന്നെങ്കിലും അതിന്റെ കാൎയ്യമെന്തെന്നു ബോധിച്ചി
രുന്നില്ല. തന്റെ പേർ മാറി വിളിക്കുന്നുണ്ടെന്നും, താൻ മുമ്പെ പെരുമാറി
യതു സ്വന്തവീട്ടിൽ മാത്രമായിരുന്നു, ഇപ്പോൾ പ്രത്യേകിച്ചൊരു കൂട്ടക്കാരുടെ
ഇടയിലാണ് പെരുമാറുന്നതു എന്നും, ഞായറാഴ്ചതോറും എല്ലാവരും കൂടെ ഒരു
വലിയ വീട്ടിൽ കൂടി വന്നു അവിടെ പാടുകയും മറ്റും ചെയ്യുന്നു എന്നും അ
ല്ലാതെ, താൻ ജനിച്ചുവളൎന്ന മതം വേറെ ഇപ്പോഴത്തെ മതം വേറെ എന്നു
യാതൊരു അറിവും ഉണ്ടായിരുന്നില്ല. ദൈവം എന്നു കേട്ടിട്ടുണ്ടു എങ്കിലും
സാധാരണ അവളുടെ സമപ്രായക്കാരായ ക്രിസ്ത്യാനിക്കുട്ടികൾക്കു ദൈവത്തെ
കുറിച്ചുണ്ടായിരുന്ന അറിവിൽ ശതാംശം പോലും ഒരു പരിജ്ഞാനം അവൾക്കു
ഉണ്ടായിരുന്നില്ല, മറ്റുള്ളവർ പ്രാൎത്ഥിക്കുന്നതു കാണുകയും ആ വക പ്രാൎത്ഥ
നകളിൽ താൻ നിത്യം ചേരുകയും തന്റെ മുത്തച്ഛൻ തന്നെ രാവിലെയും
രാത്രിയും ഉണ്ണുമ്പോഴും ഉറങ്ങുവാൻ പോകുമ്പോഴും രാവിലെ എഴുനീല്ക്കുമ്പോഴും
തന്നോടു കൂടെ പ്രാൎത്ഥിക്കുകയും ചെയ്തിരുന്നുവെങ്കിലും അതിന്റെ സാരമെ
ന്താണെന്നും കാൎയ്യമെന്താണെന്നും അവൾ അശേഷം ഗ്രഹിച്ചിരുന്നില്ല. ജീവി
യുടെ സുഖക്കേടു നിമിത്തം അവളെ ഈ കാൎയ്യത്തിൽ പ്രത്യേകതൃഷ്ണവെച്ചു
ശീലിപ്പിപ്പാൻ സാധിച്ചിരുന്നതുമില്ല. ഇപ്പോൾ ആ പ്രയാസങ്ങളൊക്കെ തീ
ൎന്നതിനാൽ ഇനി ആ കാൎയ്യം താമസിപ്പിക്കരുതെന്നു എല്ലാവരും കൂടി നിശ്ച
യിച്ചു.

തേജോപാലൻ സത്യദാസനെ തന്റെ മുറിയിലേക്കു കൂട്ടിക്കൊണ്ടു ചെന്ന
പ്പോൾ സത്യദാസന്റെ കയ്യിൽ ഒരു ചിത്രം ഉണ്ടായിരുന്നു. അവനെ കുണ്ട
ഉടനെ അവൾ വെപ്പുമുറിയിലേക്കു ഓടിക്കുളഞ്ഞു. എങ്കിലും അവൻ പിന്നാ
ലെ തന്നെ ചെന്നു കയ്യിലുണ്ടായിരുന്ന ചിത്രം അവൾക്കു വെച്ചു കാണിച്ചു,
"ഇതാ, ഒരു ചിത്രം കണ്ടോ?" എന്നു ചോദിച്ചു. അതു കണ്ട ഉടനെ അവൾ
അടുത്തു വന്നു "അതെനിക്കു തരുമോ?" എന്നു ചോദിച്ചപ്പോൾ അവൻ അവളെ
കൈ പിടിച്ചു മുറിയിലേക്കു കൂട്ടിക്കൊണ്ടു വന്നു "ഈ ചിത്രത്തിൽ കാണുന്നവ
രുടെ പേരെല്ലാം നീ പഠിച്ചാൽ ഇതു നിണക്കു തരാം" എന്നു പറഞ്ഞു. "ഞാൻ
ഇപ്പോൾ തന്നെ പഠിക്കാം എനിക്കു പറഞ്ഞു താ" എന്നു അവൾ ചോദിച്ചതു
കേട്ടു അവൻ ചിത്രം താഴെ വെച്ചു അവിടെ ഇരുന്നു അവളെയും അടുക്കെ
ഇരുത്തി പറഞ്ഞുകൊടുപ്പാൻ തുടങ്ങി. "ഇതാ ഈ കുട്ടിയുടെ പേർ തിമോത്തി

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/52&oldid=195791" എന്ന താളിൽനിന്ന് ശേഖരിച്ചത്