താൾ:GkVI259.pdf/178

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 164 —

നേ പോലും ലോകരുടെ മുമ്പാകെ ഒരു മഹാ ദുഷ്ടനാക്കിത്തീൎപ്പാൻ പ്രയാസമി
ല്ലെന്നുള്ളതിന്നു നമ്മുടെ അവസ്ഥ ഒരു ദൃഷ്ടാന്തമല്ലയോ?"

കരു: "അതിന്റെ സംഗതി എന്താകുന്നു? നമ്മെ കുറിച്ചു ആ മനുഷ്യൻ ഉ
ണ്ടാക്കിയ വൎത്തമാനം ശുദ്ധ ഭോഷ്കാകുന്നു എന്നു അവൻ തന്നെ സ്വീകരിച്ചു.
അച്ഛന്നും അതു വിശ്വാസമാകുന്നു. എന്നിട്ടും ആ വൎത്തമാനം കേട്ടവരുടെ
ഇടയിൽ ഇപ്പോഴും ഈ ധൂൎത്തു വിശ്വാസമാകുന്നു. സത്യമെന്തെന്നറിവാൻ
അവൎക്കൊരു താത്പൎയ്യവും കാണുന്നില്ല. അതുകൊണ്ടു വ്യവസ്ഥകൂടാതെ ഇങ്ങി
നെ ഓരോന്നു വിശ്വസിച്ചു പ്രസിദ്ധം ചെയ്യുന്നവരും ആദ്യത്തെ ധൂൎത്തനും ഒ
രു പോലെ വഷളന്മാരെന്നാകുന്നു എനിക്കു തോന്നുന്നതു."

സത്യാ: "ലോകരുടെ ദൂഷണം നമുക്കു ഭൂഷണവും ലോകരുടെ സ്തുതി നമുക്കു
നിന്ദയും ആയി നാം വിചാരിക്കേണ്ടതാകുന്നു. സാക്ഷാൽ നാഗരികത്വമില്ലാ
ത്തവൎക്കു ഞാനും നീയും എത്രയോ ശുദ്ധതയോടും നിഷ്കളങ്കമായും സംഭാഷിക്കു
ന്നതു കണ്ടാൽ തന്നെ നാം തമ്മിൽ പാപകരമായ ഒരു കൂട്ടുകെട്ടുണ്ടെന്നാകുന്നു
തോന്നുക. അതിന്മേൽ അടിസ്ഥാനപ്പെടുത്തി ഓരോ കഥയും പറഞ്ഞു
ണ്ടാക്കും. അതു വിശ്വസിപ്പാൻ അവരെ പോലെയുള്ള ആളുകളുമുണ്ടാകും.
അതു അവരുടെ സ്വഭാവമാകുന്നു. ഇതിൽനിന്നു നാം എന്താകുന്നു മനസ്സിലാ
ക്കേണ്ടതു?"

കരു: "അതെ, എന്റെ പരിപൂൎണ്ണം ഇങ്ങിനെ പല കഥകളും ഓരോരുത്ത
രെ കൊണ്ടു പറയാറുണ്ടായിരുന്നെങ്കിലും അവളെ കൊണ്ടും ഒരു കഥ ഒരാൾ
ഒരിക്കൽ എന്നോടു പറഞ്ഞപ്പോൾ അതു ഞാൻ വിശ്വസിക്കരുതെന്നു അവൾ
പറഞ്ഞു. കണ്ടോ? ഒരു ധൂൎത്തൻ മറ്റുള്ളവരെ കൊണ്ടു പറയുന്നതൊക്കെ സത്യ
വും താന്താങ്ങളെ കൊണ്ടു പറയുന്നതു മാത്രം കളവും എന്നാകുന്നു ഇവരുടെ പ്ര
മാണം. അയ്യോ! നമ്മുടെ ജനങ്ങൾ എപ്പോൾ സത്യപ്രിയരും നീതിതത്പര
രുമായി തീരും.!"

സത്യാ: "അതു പൂൎണ്ണമായി ഒരിക്കലും ഉണ്ടാകയില്ല. നമ്മുടെ കൂട്ടത്തിൽ
നാഗരികത്വം വൎദ്ധിക്കുന്നതിനോടു ക്രട തന്നെ ഈ ദുസ്സമ്പ്രദായത്തിൽ മുഴുകിയ
ഒരു കൂട്ടരും ഉണ്ടാകും. ശത്രുക്കളോടു പ്രതിക്രിയ ചെയ്യുന്നതിന്നു ഇതിലും
വലിയൊരു ആയുധമില്ലെന്നു നമ്മുടെ ചരിത്രത്തിൽനിന്നു കണ്ടുവോ? അതു
കൊണ്ടു നിന്റെ ആഗ്രഹം തികവായി സാധിക്കയില്ല 'കു' എന്നു കേട്ടാൽ 'കുറു
ന്തോട്ടി' എന്നും 'മേടം' എന്നു കേട്ടാൽ അതിന്റെ അപ്പുറം 'ഇടവം' എന്നും
പറയുന്ന ആളുകൾ തീരെ ഇല്ലാതായിപ്പോവാൻ പ്രയാസം."

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/178&oldid=196168" എന്ന താളിൽനിന്ന് ശേഖരിച്ചത്