Jump to content

താൾ:GkVI259.pdf/179

വിക്കിഗ്രന്ഥശാല സംരംഭത്തിൽ നിന്ന്
ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

— 165 —

കരു: "അതിനി പോകട്ടെ. കഴിഞ്ഞതിനെ കുറിച്ചു ചിന്തിച്ചിട്ടും വരുവാ
നുള്ള കാലത്തെ കുറിച്ചു ആലോചിച്ചിട്ടും തല്കാലപ്രയോജനം യാതൊന്നുമില്ല.
എന്റെ ഗുരുക്കളും നിങ്ങളും ഒരു ദിവസമാകുന്നുവല്ലൊ നാടുവിട്ടതു. അയാൾ
എവിടെയുണ്ടെന്നു കേട്ടുവോ?"

സത്യാ: "ഞാൻ യാതൊന്നും കേട്ടിട്ടില്ല."

കരു: "കുമാരിയുടെ കഥ ആദ്യം ജീവരത്നം നിങ്ങളോടു എങ്ങിനെ പറ
ഞ്ഞു? അവൻ നിങ്ങൾ അവളുടെ അച്ഛനാകുന്നുവെന്നു അറിഞ്ഞിരുന്നുവോ?"

സത്യ: "ഇല്ല എന്റെ അമ്മയുടെ പേരും അമ്മ ക്രിസ്ത്യാനിയായ വിവര
വും അവരുടെ കൂടെ ഒരു കുട്ടിയും ഉണ്ടായിരുന്നു എന്നും വത്സല അവളെ സ്കൂളിൽ
വെച്ചു നോക്കിയിരുന്നതും മറ്റും പറഞ്ഞപ്പോൾ എനിക്കു എന്റെ കുഡുംബ
ക്കാരെക്കൊണ്ടു തന്നെയാകുന്നു അവൻ പറയുന്നതെന്നു മനസ്സിലായി. പിന്നെ
ഞങ്ങൾ ഇവിടെ വന്നു പല അന്വേഷണങ്ങളും കഴിച്ചു കാൎയ്യത്തിന്റെ യഥാ
ൎത്ഥവും അറിഞ്ഞു. എന്റെ നിത്യപ്രാൎത്ഥനെക്കു ദൈവത്തിൽനിന്നുണ്ടായ ഒരു
ത്തരം തന്നെ അവർ ക്രിസ്ത്യാനികളായി മരിക്കുവാൻ സംഗതിവന്നതു."

കരു: "സായ്വും നിങ്ങളുമായി കണ്ടുവോ?"

സത്യ: "ഇല്ല. എന്റെ മകളെ ഞാൻ ആരാണെന്നു അറിയിച്ചശേഷം
മാത്രം എന്നെ പരസ്യമായി വെളിപ്പെടുത്തും എന്നു ഞാൻ നിശ്ചയിച്ചിരുന്നു.
ഇപ്പോൾ ഞാൻ പോയി സായ്വിനെ കാണും. ഈ സായ്വ് ഞാനുമായി പരി
ചയമില്ല."

ഇതു പറയുമ്പോഴെക്കു സുകുമാരിയും സത്യദാസനും അകത്തേക്കു കയറി
വന്നു മറ്റവരുടെ അടുക്കൽ ഇരുന്നു.

സുകു: "കല്ക്കത്തയിലെ നാട്ടുക്രിസ്ത്യാനികൾ കല്ല്യാണത്തിന്നു ഭാൎയ്യയുടെ
കഴുത്തിൽ താലി കെട്ടും, അല്ലെങ്കിൽ കൈക്കു മോതിരമിടും പോൽ. ആ
സമ്പ്രദായം ഇവിടെ നമ്മുടെ മിശ്യൻസഭകളിലില്ലാത്തതു കഷ്ടം തന്നെ എന്നു
സത്യദാസൻ പറയുന്നു."

സത്യ: "അതെ, ആ സമ്പ്രദായം ഞാൻ മതിരാശിയിലും കണ്ടിരിക്കുന്നു.
നാം ഈ ഭൂമിയിലിരിക്കേണ്ടിയവരാകയാൽ നാം പല ജാതിക്കാരും കൂടി ഒരു
ജാതിയായി തീരുമ്പോൾ നമുക്കും പ്രത്യേകിച്ചു ചില സമുദായ ക്രമങ്ങളും ആചാ
രമൎയ്യാദകളും ആവശ്യമാണെന്നു എനിക്കും തോന്നുന്നു. ഞാൻ സഞ്ചരിച്ച
രാജ്യങ്ങളിലെല്ലാം ക്രിസ്തീയ ആചാരങ്ങളോടു ക്രട ക്രിസ്തുമതത്തിന്നനുസാരവും

"https://ml.wikisource.org/w/index.php?title=താൾ:GkVI259.pdf/179&oldid=196174" എന്ന താളിൽനിന്ന് ശേഖരിച്ചത്